Sunday November 18th, 2018 - 8:00:pm
topbanner

എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാശ്രമം; പ്രതി വലയിലായതായി സൂചന

sadk
എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാശ്രമം; പ്രതി വലയിലായതായി സൂചന

കോട്ടക്കല്‍(മലപ്പുറം): സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒതുക്കുങ്ങലിലുള്ള എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. പ്രതി എന്ന് സംശയിക്കുന്ന ബംഗാള്‍ സ്വദേശി പൊലിസ് വലയിലായതായി സൂചന. സി.സി.ടി.വി കാമറ തകര്‍ത്തായിരുന്നു മോഷണശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 8,00900 രൂപയാണ് എ.ടി.എമ്മില്‍ ഉണ്ടായിരുന്നത്.

ക്യാമറ വിശദമായി പരിശോധിച്ചപ്പോള്‍ ചുറ്റികയുമായി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. പച്ച ടീഷര്‍ട്ടും പാന്റ്‌സും ധരിച്ച യുവാവ് കാമറ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖം വ്യക്തമായി കാണാനായതോടെ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

 

വീട്ടമ്മയെ പീഡിപ്പിച്ചശേഷം നഗ്നചിത്രം പകര്‍ത്തി പെണ്‍വാണിഭസംഘത്തിന് കൈമാറിയ മൂന്നുപേര്‍ പിടിയില്‍

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

English summary
Malappuram, ATM, robbery, CCTV footage
topbanner

More News from this section

Subscribe by Email