Friday September 21st, 2018 - 9:57:am
topbanner
Breaking News

മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശ്ശേരി-മൈസൂർ റെയിൽപാതക്ക് ചിറക് മുളക്കുന്നു

Renjini
മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശ്ശേരി-മൈസൂർ റെയിൽപാതക്ക് ചിറക് മുളക്കുന്നു

തലശ്ശേരി: മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശ്ശേരി-മൈസൂർ റെയിൽപാതക്ക് ചിറക് മുളക്കുന്നു. റെയിൽവെ ലൈനിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന കൂത്തുപറമ്പ് മേഖലയിൽ ആരംഭിച്ചു. മുബൈ ആസ്ഥാനമായുള്ള കൊങ്കൺ റെയിൽവേ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്യത്തിലാണ് പരിശോധന നടക്കുന്നത്.

ഏഴ് പതിറ്റാണ്ടുകളായി മലബാറിലെ ജനങ്ങൾ കാത്തിരിക്കുന്ന തലശ്ശേരി - മൈസൂർ റെയിൽവെ ലൈനിന്റെ ഭാഗമായാണ് മണ്ണ് പരിശോധന നടത്തുന്നത്. കൂത്തുപറമ്പിനടുത്ത തൊക്കിലങ്ങാടിയിലെ രണ്ട് കേന്ദ്രങ്ങളിലാണ് ചൊവാഴ്ച്ച മണ്ണ് പരിശോധിച്ചത്.

തലശ്ശേരിയിൽ നിന്നാരംഭിച്ച് വയനാട് വഴി മൈസൂർ വരെയുള്ള 186 കിലോമീറ്റർ ദൂരത്തെ മണ്ണാണ് പരിശോധനക്ക് വിധേയമാക്കുക. സാറ്റലൈറ്റ് സർവ്വെയിലൂടെയായിരുന്നു നിർന്ധിഷ്ട റെയിൽവെ ലൈനിന്റെ സ്ഥല നിർണ്ണയം. പദ്ധതി റെയിൽവെ ബോർഡ് തത്വത്തിൽ അംഗീകരിച്ചാൽ മാത്രമെ സർവ്വെ നടപടികൾ ഉൾപ്പെടെ യാഥാർത്ഥ്യമാവുകയുള്ളു.

ഭാവിയിലെ കാലതാമസം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുൻകൂട്ടിയുള്ള മണ്ണ് പരിശോധന. മലബാറിന്റെ മുഖഛായ തന്നെ മാറ്റാനുതകുന്ന ബൃഹത് പദ്ധതി ഇത്രയും കാലമായിട്ടും യാഥാർത്ഥ്യമായിരുന്നില്ല. മാറി മാറി വന്ന സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടും റെയിൽവെ മന്ത്രാലയം പച്ചക്കൊടി കാണിക്കാത്തതാണ് സ്വപ്ന പദ്ധതി നീണ്ടുപോകാൻ ഇടയാക്കിയത്.

അടുത്ത റെയിൽവെ ബഡ്ജറ്റിന് മുൻപ് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മണ്ണ് പരിശോധന ഉൾപ്പെടെ വേഗത്തിലാക്കുന്നത്. വടക്കൻ കേരളത്തിലെയും കൂർഗ്ഗിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് ഗുണകരമാകുന്ന തലശ്ശേരി - മൈസൂർ റെയിൽപ്പാത ഇനിയെങ്കിലും യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

English summary
Malabar's dream project, Thalassery - Mysore Railway is sprung up
no relative items
topbanner

More News from this section

Subscribe by Email