topbanner
Friday November 24th, 2017 - 7:37:am
topbanner
Breaking News

നാട്ടിന്റെ സ്വന്തം പാലുമായി മില്‍മയുടെ മലയോര ഡയറി 15 ന് പ്രവര്‍ത്തനം തുടങ്ങും

NewsDesk
നാട്ടിന്റെ സ്വന്തം പാലുമായി മില്‍മയുടെ മലയോര ഡയറി 15 ന്  പ്രവര്‍ത്തനം തുടങ്ങും

കണ്ണൂർ/മടമ്പം:  മില്‍മയുടെ മലയോര ഡയറി 15 ന് വൈകുന്നേരം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. 2013 ഒക്ടോബര്‍ 15 ന് തറക്കല്ലിട്ട മടമ്പം തൃക്കടമ്പ് പ്രദേശത്തെ മലയോരഡയറി നാല് വര്‍ഷം കൊണ്ടാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ പണി പൂര്‍ത്തീകരിച്ചത്.

രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കാനുള്ള ശേഷിയോടെ പൂര്‍ത്തീകരിച്ച മലയോര ഡയറിയില്‍ ഒരുലക്ഷം ലിറ്റര്‍ ശേഷിയെങ്കിലും ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.

കേന്ദ്ര സഹായം ഉള്‍പ്പെടെ 50 കോടിയോളം രൂപ ചെലവഴിച്ചാണ് ഡയറിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളാണ് മലയോര ഡയറില്‍ ഒരുക്കിയിരിക്കുന്നത്. ആറ്മാസം വരെ ഉപയോഗകാലാവധിയുള്ള ടെട്രാപായ്ക്കിലുള്ള പാലും മലയോര ഡയറിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കും.

ഇതിനായുള്ള സാങ്കേതിക സജ്ജീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സീനിയര്‍ പ്രൊഡക്ഷന്‍ മാനേജര്‍ ഡി.എസ്.കോണ്ട പറഞ്ഞു. മലയോരമേഖലയില്‍ നിന്നും സംഭരിക്കുന്ന പാല്‍ മാത്രമാണ് നിലവില്‍ ഇവിടെ നിന്നും സംസ്‌ക്കരിച്ച് വിതരണം ചെയ്യുക. നിലവില്‍ മില്‍മയുടെ കണ്ണൂര്‍ ഡയറിക്ക് കീഴിലെ 1300 ഡീലര്‍മാരില്‍ നിന്ന് 350 ഡീലര്‍മാര്‍ക്ക് മലയോര ഡയറിയില്‍ നിന്നായിരിക്കും പാലും പാലുല്‍പ്പന്നങ്ങളും വിതരണം ചെയ്യുക.

നിലവില്‍ വയനാട് ഡയറിയില്‍ നിന്നും പാല്‍ വിതരണം ചെയ്യുന്ന കീഴ്പ്പള്ളി, കൊട്ടിയൂര്‍, പേരാവൂര്‍ അമ്പായത്തോട് പ്രദേശങ്ങളേയും മലയോര ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ്, പിലാത്തറ, ആലക്കോട്, ചെറുപുഴ, ഇരിക്കൂര്‍, ഇരിട്ടി, മട്ടന്നൂര്‍, പാടിച്ചാല്‍ കോഴിച്ചാല്‍ എന്നീ ഭാഗങ്ങളിലേക്കും ഇവിടെനിന്നായിരിക്കും പാല്‍വിതരണം.

സംസ്ഥാനത്ത് തന്നെ ഒരു ജില്ലയില്‍ രണ്ട് ഡയറി പ്രവര്‍ത്തിക്കുന്നത് ആദ്യമായിട്ടാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പാല്‍വിതരണം ആരംഭിക്കുമെങ്കിലും ഡയറിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരിയില്‍ മാത്രമേ നടക്കൂ.

മലയോര ഡയറി പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഡയറിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 350 ഡീലര്‍മാരുടെ യോഗം ഡയറിയില്‍ നടന്നു. സീനിയര്‍ പ്രൊഡക്ഷന്‍ മാനേജര്‍ ഡി.എസ്.കോണ്ട ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ ഡയറി മാര്‍ക്കറ്റിങ്ങ് മാനേജര്‍ ടി.വി.സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മലയോരഡയറി മാര്‍ക്കറ്റിങ്ങ് ഹെഡ് റോബിന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. പാലിന് പുറമെ തൈര്, സംഭാരം, പേഡ, കപ്പ്‌തൈര്, ബട്ടര്‍, പനീര്‍ എന്നിവയും ഇവിടെനിന്നുള്ള വിതരണവാഹനത്തിലൂടെ ഡീലര്‍മാര്‍ക്ക് എത്തിക്കും.

Read more topics: kannur, Madampam, milma diary,
English summary
Madampam Kannur milma diary
topbanner topbanner

More News from this section

Subscribe by Email