Friday April 19th, 2019 - 2:11:pm
topbanner
topbanner

ദുരിത ബാധിത മേഖലകളില്‍ ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

RA
ദുരിത ബാധിത മേഖലകളില്‍ ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകളിലെ ആളുകളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. വിദഗ്ദ്ധ ഡോക്ടര്‍ന്മാരുടെ സേവനത്തോടൊപ്പം സൗജന്യ മരുന്നും ക്യാമ്പുകളില്‍ ലഭ്യമാക്കുന്നു.

പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാളില്‍ ആദ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. മാത്യു കണ്ണാല, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹണി സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പില്‍ മരുന്നുകള്‍ ലഭ്യമാക്കിയത്.

കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയില്‍ നിന്നുള്ള സിസ്റ്റര്‍ ഡോ. ജാക്കുലിന്‍ മേരി എഫ്.എം.എമ്മിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. അതിരൂപതയിലെ ആതുര സേവന വിഭാഗങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വരും ദിനങ്ങളില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും മരുന്ന് വിതരണവും നടത്തപ്പെടും.

Read more topics: MEDICAL, CAMP, KOTTAYAM
English summary
MEDICA CAMP KOTTAYAM
topbanner

More News from this section

Subscribe by Email