Sunday August 25th, 2019 - 2:47:pm
topbanner
topbanner

കോട്ടയത്ത് സാക്ഷരതാ മിഷന്റെ പച്ച മലയാളം : ആദ്യം പഠിക്കാനെത്തിയത് കോളേജ് പ്രിൻസിപ്പൽ

princy
കോട്ടയത്ത് സാക്ഷരതാ മിഷന്റെ പച്ച മലയാളം : ആദ്യം പഠിക്കാനെത്തിയത് കോളേജ് പ്രിൻസിപ്പൽ

കോട്ടയം:കോളജ് പ്രിന്‍സിപ്പലായ ഡോ.രാജശ്രീ മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ച് പച്ചമലയാളം വിജയിച്ചു.സാക്ഷരതാ മിഷന്റെ പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ആദ്യ ബാച്ചിലാണ് പത്തനംതിട്ട ഇലന്തൂര്‍ ഗവ.കോളേജ് പ്രിന്‍സിപ്പലായ ഡോ.രാജശ്രീ വിദ്യാര്‍ത്ഥിനിയായി മലയാളം പഠിക്കാനെത്തിയത്.തിരുവനന്തപുരം സ്വദേശിനിയായ രാജശ്രീ പഠിച്ചതും വളര്‍ന്നതും ചെന്നൈയിലായിരുന്നു.

മലയാളം പഠിക്കേണ്ട സാഹചര്യം മഹാരാജാസില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചിടും ഉണ്ടായില്ല. സാക്ഷരതാമിഷന്‍ ത്രിഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിച്ചപ്പോള്‍ പച്ച മലയാളം കോഴ്‌സിന് കോട്ടയത്ത് മോഡല്‍ സ്‌കൂളിലെ പഠന കേന്ദ്രത്തില്‍ ചേരുകയായിരുന്നു.മലയാളത്തിന്റെ അക്ഷരങ്ങള്‍ മുതല്‍ രാജശ്രീയെ പഠിപ്പിച്ചുവെന്ന് കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായ അനില്‍ കൂരോപ്പട പറഞ്ഞു.

കോളജ് പ്രിന്‍സിപ്പലായി ചുമതലയേറ്റതോടെ ഭരണഭാഷ മലയാളം ആയതിനാല്‍ പച്ച മലയാള പഠനം ഏറെ സഹായകരമായതായി ഡോ.രാജശ്രീ പറഞ്ഞു. അധ്യാപകരായ ഡോ.എം.ആര്‍.ഗോപാലകൃഷ്ണന്‍ പച്ച മലയാളത്തിനും എ. കാര്‍ത്തിക ഗുഡ് ഇംഗ്ലീഷിനും നേതൃത്വം നല്‍കി.സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ വിതരണം ചെയ്തു.

കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ സാക്ഷരതാമിഷന്റെ സംഭാവന നിസ്തുലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.രതീഷ് അധ്യക്ഷത വഹിച്ചു.സി.സി.ഡി.സി ചെയര്‍മാന്‍ പി.ജെ.വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി.മുന്‍ കൗണ്‍സിലര്‍ എന്‍.എസ് ഹരിശ്ചന്ദ്രന്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കൂരോപ്പട, അധ്യാപക പ്രതിനിധി കാര്‍ത്തിക, പ്രേരക് അന്നമ്മ കെ.മാത്യു, ജയലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
Literacy mission malayalam course Principal of college came first
topbanner

More News from this section

Subscribe by Email