topbanner
Sunday February 25th, 2018 - 5:13:pm
topbanner
Breaking News

സ്ത്രീസമൂഹത്തെ നിർഭയരാക്കുന്നതാകണം നിയമസംവിധാനങ്ങൾ: അഡ്വ. താര

fasila
സ്ത്രീസമൂഹത്തെ നിർഭയരാക്കുന്നതാകണം നിയമസംവിധാനങ്ങൾ: അഡ്വ. താര

കോഴിക്കോട്: നിയമസംവിധാനങ്ങൾ സ്ത്രീ സമൂഹത്തെ നിർഭയരാക്കുന്നതാകണമെന്നും അതിൽ വരുന്ന പരാജയങ്ങൾ സമൂഹത്തെയാകെ അരക്ഷിതമാക്കുമെന്നും കേരള വനിതാ കമ്മീഷൻ അംഗം അഡ്വ.എം.എസ്. താര അഭിപ്രായപ്പെട്ടു. നിയമങ്ങൾ നിരവധിയുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ സ്ത്രീകൾ നിസ്സഹായരായി തീരുന്നതാണ് അനുഭവം.

ഇതിൽ മാറ്റം വരുത്തുന്നതിന് സാമൂഹിക നിരീക്ഷണം അനിവാര്യമാണ്. സ്ത്രീസുരക്ഷയും സ്ത്രീപക്ഷ നിയമങ്ങളും എന്ന വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ചാത്തമംഗലം പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കമ്മീഷൻ പ്രതിവർഷം കൈകാര്യം ചെയ്യുന്ന ഏഴായിരത്തോളം കേസുകളിൽ എൺപത് ശതമാനത്തോളവും ഭർത്താവിൽനിന്നും ഭർതൃ വീട്ടുകാരിൽനിന്നും സ്ത്രീകൾ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചുള്ളതാണ്. സ്ത്രീകളുടെ സംരക്ഷകരായി തീരേണ്ട അടുത്ത കുടുംബാംഗങ്ങൾക്കെതിരെയാണ് പരാതി പറയേണ്ടി വരുന്നത്.

ഏറെ ദുഖകരമായ ഇൗ സ്ഥിതി വിശേഷത്തെ നേരിടുന്നതിൽ പലപ്പോഴും സ്ത്രീകൾക്കൊപ്പമല്ല നിയമസംവിധാനങ്ങളുടെ നടപ്പുരീതികളെന്ന് മനസ്സിലാകും. ഇൗ വിഷയത്തിൽ കമ്മീഷൻ ക്രിയാത്മകമായ സ്ത്രീപക്ഷ ചുവടുവെപ്പുകൾ നടത്തുമെന്നും അഡ്വ. താര പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന. കെ.എസ് അധ്യക്ഷത വഹിച്ചു. അഡ്വ.പി വസന്തം വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കമല, ലിനി, മുംതാസ്, എം.കെ. ശോഭന, സി.ഡി.എസ് ചെയർപെഴ്സൺ സാബിറ എന്നിവർ സംസാരിച്ചു.

English summary
Legal systems should be a safeguard of the women's society: Adv. Thara
topbanner

More News from this section

Subscribe by Email