Friday September 20th, 2019 - 4:29:pm
topbanner
Breaking News
jeevanam

കാലവര്‍ഷം കനക്കുമ്പോൾ തൃശ്ശൂർ കുതിരാനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് മണ്ണിടിച്ചില്‍

princy
കാലവര്‍ഷം കനക്കുമ്പോൾ തൃശ്ശൂർ കുതിരാനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് മണ്ണിടിച്ചില്‍

തൃശൂര്‍:കാലവര്‍ഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുതിരാനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് മണ്ണിടിച്ചില്‍. കഴിഞ്ഞ ആഗസ്റ്റിലെ പ്രകൃതിദുരന്തത്തില്‍ കുതിരാനില്‍ ആറിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവം നടന്ന് എട്ട് മാസം പിന്നിട്ടിട്ടും ഇടിഞ്ഞ ഭാഗങ്ങളില്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. ഇടിഞ്ഞ ഭാഗങ്ങള്‍ ഇപ്പോഴും പഴയപടി തന്നെയാണ്. മഴ പെയ്താല്‍ വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ട്. ഇടിഞ്ഞുവീണ മണ്ണ് പോലും വഴിയില്‍നിന്ന് പൂര്‍ണമായി നീക്കിയിട്ടില്ല.

കഴിഞ്ഞമാസം വേനല്‍മഴ പെയ്തപ്പോള്‍ റോഡരികില്‍ കെട്ടിക്കിടന്ന ചെളിയും മണ്ണും ഒഴുകിയെത്തി ഗതാഗതത്തിന് തടസം സൃഷ്ടിച്ചിരുന്നു. രണ്ടിടങ്ങളില്‍ അമ്പത് മീറ്ററോളം ഉയരത്തില്‍ മണ്ണും കല്ലും ഏത് നിമിഷവും റോഡിലേക്ക് വീഴാവുന്ന വിധത്തില്‍ തളളി നില്‍ക്കുന്നുണ്ട്. ഒരു ഭാഗത്ത് റോഡിന്റെ ഭാഗമുള്‍പ്പെടെ അമ്പത് മീറ്ററോളം താഴേക്ക് ഇടിഞ്ഞ നിലയിലാണ്. ഇവിടെ വീണ്ടും മണ്ണിടിഞ്ഞാല്‍ റോഡ് തന്നെ ഇല്ലാതാകുമെന്ന ആശങ്കയുണ്ട്. ഒരു ദിവസം ഇരുപതിനായിരത്തിലധികം വാഹനങ്ങളാണ് കുതിരാന്‍ വഴി കടന്നു പോകുന്നത്. തമിഴ്‌നാട്ടില്‍നിന്ന് വാളയാര്‍ വഴി തെക്കന്‍ കേരളത്തിലേക്ക് ചരക്ക് നീക്കം നടക്കുന്നതും ഇതുവഴിയാണ്. മണ്ണിടിച്ചിലുണ്ടായാല്‍ കുതിരാന്‍ വഴിയുളള ഗതാഗതം പൂര്‍ണമായും സ്തംഭിക്കും.

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം കരാറെടുത്തിട്ടുളള കെ.എം.സിക്കാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കേണ്ട ചുമതലയെങ്കിലും ചെയ്തിട്ടില്ല. കരാര്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആറുവരിപ്പാത നിര്‍മാണവും പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. ദേശീയപാതാ അഥോറിറ്റിയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകളുണ്ടായിട്ടില്ല. തുരങ്കത്തിലെ ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുളളതിനാല്‍ മഴക്കാലത്തിന് മുമ്പ് അവ തുറക്കാനാകില്ല. തുരങ്കത്തിന്റെ ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്. എന്ന് പുനരാരംഭിക്കുമെന്നതിനെക്കുറിച്ചും അറിവില്ല. ഈ സാഹചര്യത്തില്‍ നിലവിലുളള റോഡില്‍ മണ്ണിടിഞ്ഞ ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.

 

Viral News

Read more topics: trissur, kuthiran, Landslides
English summary
Landslides in kuthiran at trissur
topbanner

More News from this section

Subscribe by Email