Sunday July 22nd, 2018 - 7:44:pm
topbanner
Breaking News

ആലപ്പുഴ നഗരസഭാ യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു

NewsDesk
ആലപ്പുഴ നഗരസഭാ യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു

ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചെയർമാൻ തോമസ് ജോസഫ് നിരാകരിച്ചതിനെ തുടർന്ന് പി.ഡി.പി-എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ‍യോഗം ബഹിഷ്കരിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണനാണ് വിഷയം ഉന്നയിച്ചത്. റിലയൻസിന് ടവർ സ്ഥാപിക്കുന്നതിന് സംബന്ധിച്ച അജണ്ടക്കായിരുന്നു മുൻഗണന.

എന്നാൽ, ഈ വിഷയം മാറ്റിവെച്ച് നഗരസഭ നടത്തിവരുന്ന ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ യോഗം ബഹളത്തിലേക്ക് എത്തി. അജണ്ടകൾക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന ചെയർമാ​െൻറ തീരുമാനമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇതാണ് ഇറങ്ങിപ്പോകലിന് വഴിവെച്ചത്.

52 വാർഡുകളിലും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാത്തതാണ് പകർച്ച വ്യാധികൾ പിടിപെടാൻ കാരണമെന്ന് ഡി. ലക്ഷ്മണൻ പറഞ്ഞു. യോഗം ബഹിഷ്കരിച്ച ശേഷം നേതാക്കൾ നഗരസഭ കവാടത്തിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.

സമരത്തിൽ സജീന ഫൈസൽ, വി.എൻ. വിജയകുമാർ, ജയപ്രസാദ്, ബാബു സലിം, റമീസത്ത്, കെ.ജെ. പ്രവീൺ, എം.ആർ. പ്രേം എന്നിവർ നേതൃത്വം നൽകി.

Read more topics: alappuzha, LDF, boycotted, municipal,
English summary
LDF boycotted the Alappuzha municipal board meeting
topbanner

More News from this section

Subscribe by Email