topbanner
Tuesday October 17th, 2017 - 3:20:am
topbanner

ഉദ്യോഗാർത്ഥികളെ വലയ്ക്കാതെ ആലപ്പുഴ ജില്ലയിലെ എൽഡിസി പരീക്ഷ

suvitha
ഉദ്യോഗാർത്ഥികളെ വലയ്ക്കാതെ ആലപ്പുഴ ജില്ലയിലെ എൽഡിസി പരീക്ഷ

ആലപ്പുഴ: വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് പി എസ് സി ഇന്നലെ നടത്തിയ പരീക്ഷ ഉദ്യോഗാർത്ഥികളെ വലച്ചില്ല. ജനറൽനോളജ്, ഇംഗ്ലീഷ്, കണക്ക്, മലയാളം, മെന്റൽ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 മാർക്കിന്റ് ചോദ്യങ്ങളാണുണ്ടായിരുന്നത്.

സാധാരണ ഏതെങ്കിലും ഒരു പാർട്ട് ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നതാണ്. ചോദ്യപേപ്പർ കട്ടി കുറഞ്ഞതായതിനാൽ കട്ട് ഓഫ് മാർക്ക് 75 ന് മുകളിൽ പോകുമെന്നാണ് കരുതുന്നത്. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ അനായസമായ പരീക്ഷയായിരുന്നുവെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ എൽഡി ക്ലാർക്ക് പരീക്ഷ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലായിയാണ് നടന്നത്.

Read more topics: alappuzha, PSC, LDC, exam, easy,
English summary
alappuzha LDC exam easy
topbanner topbanner

More News from this section

Subscribe by Email