കുറവിലങ്ങാട്: കഴിഞ്ഞ ഒന്നരവര്‍ഷമായി വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ 10-ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന പന്നിഫാം പോലീസിന്റെ ശക്തമായ നിയമനടപടികളിലൂടെ പൂട്ടിച്ചു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്, പാലാ ആര്.ഡി.ഒ ഉള്‍പ്പെടെയുളളവര്‍ പൂട്ടുവാന്‍ ഉത്തരവ് ഇട്ടിട്ടും പന്നിഫാം ഉടമ പൂട്ടുവാന്‍ തയ്യാറായില്ലായിരുന്നു, പൂട്ടുവാന്‍ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പന്നിഫാം പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
രാമപുരം എസ്. ഐ എം.എസ് രാജീവ്, പാലാ ഡി.വൈ.എസ്.പി വിനോദ്കുമാര്‍, രാമപുരം സി.ഐ ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ ശക്തമായ ഇടപെടലുകളാണ് പ്രദേശവാസികള്‍ക്ക് ആരോഗ്യഭീഷണി ഉയര്‍ത്തിയ പന്നിഫാം പൂട്ടുവാന്‍ കാരണമായത്. പ്രദേശവാസികള്‍ക്ക് ആരോഗ്യ-പരിസരമലിനീകരണം ബോധപൂര്‍വ്വം നടത്തി എന്ന വകുപ്പ് അനുസരിച്ച് കേസ് ചുമത്തി രാമപുരം പോലീസ് ചൊവ്വാഴ്ച പന്നിഫാം ഉടമ ജോസ് വലിയവീട്ടിലിലെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ അനധികൃത പന്നിഫാമുകള്‍ക്ക് എതിരെ പരാതിയുമായി കോടതികളെ സമീപിച്ചിട്ടും നടക്കാത്തിടത്താണ് പോലീസ് ഇടപെടല്‍ മൂലം ഫാം പൂട്ടിയത്.
പലയിടത്തും അനധികൃത പന്നിഫാം പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ മൗന അനുവാദം നല്കി അനധികൃത പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് നിലവിലുളളത്. എന്നാല്‍ ഇവിടെ നാട്ടുകാരും പരാതിക്കാരനും ശക്തമായ നിയമനടപടിക്കുവേണ്ടി പോരാടുകയായിരുന്നു. ഇതുമൂലമാണ് പന്നിഫാം നിയമപരമായി പൂട്ടിക്കുവാന്‍ കാരണമായതെന്നും, നീതിയുടെ വിജയമാണെന്നും നാട്ടുകാര്‍ പറഞ്ഞു. കൂടാതെ പോലീസിന് അഭിനന്ദനപ്രവാഹവുമാണ്.
ഭാര്യയും മക്കളും ഒമാന്‍ സന്ദര്‍ശിക്കാനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു
ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി
ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു