Tuesday May 21st, 2019 - 8:23:pm
topbanner
topbanner

പാലക്കാട്; കുടുംബശ്രീ സാമ്പത്തിക ക്രമക്കേട് : സെക്രട്ടറി അറസ്റ്റില്‍

princy
പാലക്കാട്; കുടുംബശ്രീ സാമ്പത്തിക ക്രമക്കേട് : സെക്രട്ടറി അറസ്റ്റില്‍

പാലക്കാട്:മണ്ണാര്‍ക്കാട് നഗരസഭാ കുടുംബശ്രീ പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ മെമ്പര്‍ സെക്രട്ടറി അറസ്റ്റില്‍. എല്‍.ഡി. ക്ലാര്‍ക്കും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ദിവ്യ(36)യാണ് വ്യാഴാഴ്ച്ച രാവിലെ പത്ത് മണിയോടെ മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

2017-18 വര്‍ഷത്തെ കുടുംബശ്രീയുടെ പദ്ധതി നടത്തിപ്പിലെ ക്രമക്കേട് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 2,61,886 രൂപയുടെ കണക്ക് വിവരങ്ങള്‍ നല്‍കിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ ജാമ്യാപേക്ഷകള്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ദിവ്യ മണ്ണാര്‍ക്കാട് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ഉള്‍പ്പെടെ ഇവര്‍ ജോലി ചെയ്ത സ്ഥലങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ദിവ്യയെ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

English summary
Kudumbashree financial scam: Secretary arrested
topbanner

More News from this section

Subscribe by Email