Friday September 21st, 2018 - 9:42:am
topbanner
Breaking News

ക്ഷീരകര്‍ഷക പെന്‍ഷന്‍ ആയിരം രൂപയാക്കാന്‍ നടപടി : മന്ത്രി കെ സി ജോസഫ്

NewsDesk
ക്ഷീരകര്‍ഷക പെന്‍ഷന്‍ ആയിരം രൂപയാക്കാന്‍ നടപടി :  മന്ത്രി കെ സി ജോസഫ്

ക്ഷീരകര്‍ഷക പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് ആയിരം രൂപയാക്കി ഉയര്‍ത്താന്‍ നടപടിയെടുക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു.  ക്ഷീരവികസനവകുപ്പും ക്ഷീരസംഘങ്ങളും ചേര്‍ന്നു സംഘടിപ്പിച്ച ജില്ലാ ക്ഷീരസംഗമവും ആലക്കോട് ക്ഷീരവികസന ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
 
നേരത്തേ 300 രൂപയായിരുന്ന പെന്‍ഷന്‍ തുക ഈ സര്‍ക്കാരിന്റെ കാലത്താണ് 500 ആയി ഉയര്‍ത്തിയത്. ഇത് 1000 ആയി ഉയര്‍ത്താനുള്ള നടപടികള്‍ ഉടനെ ഉണ്ടാകും.  ഇത് സര്‍ക്കാരിന്റെ ഔദാര്യമല്ല ക്ഷീരകര്‍ഷകരുടെ അധ്വാനത്തിനുള്ള ഫലം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പാല്‍വിലയിലുണ്ടായ വര്‍ധനവിന്റെ ഫലവും ക്ഷീരകര്‍ഷകര്‍ക്കു തന്നെ ലഭിച്ചു. കാര്‍ഷികരംഗത്ത് വിലത്തകര്‍ച്ച കാര്യമായി ബാധിക്കാത്ത മേഖലയാണ് ക്ഷീരമേഖല.  കേരളത്തില്‍ ക്ഷീരോല്പാദനത്തില്‍ 33% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.ഇപ്പോള്‍ ഏഴുലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് നാം നേരിടുന്നത്.  വരും വര്‍ഷങ്ങളില്‍ ആ ക്ഷാമവും പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ പാല്‍ വരേണ്ട ആവശ്യം ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു.
   
ആലക്കോട് നെല്ലിപ്പാറ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്മാരക പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത അധ്യക്ഷത വഹിച്ചു.  ക്ഷീരവികസന വകുപ്പ് ഡയരക്ടര്‍ കെ ടി സരോജിനി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സുമിത്ര ഭാസ്‌കരന്‍, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ഗോവിന്ദന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി മോഹനന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് സി ഇ ഒ  കെ എന്‍ ജയചന്ദ്രന്‍, മില്‍മ അസി. മാനേജര്‍ ബിജു സക്കറിയ, ടി നാരായണന്‍ നായര്‍, ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ വി എസ് ഹര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.  അരങ്ങം ക്ഷീരസംഘം പ്രസിഡന്റ് തോമസ് ആലപ്പാട്ട് സ്വാഗതവും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തമ്പി മാത്യു നന്ദിയും പറഞ്ഞു.
 
ക്ഷീരസംഗമത്തോടനുബന്ധിച്ച് മികച്ച ക്ഷീരകര്‍ഷകരെയും ക്ഷീരസംഘങ്ങളെയും ആദരിച്ചു.  ക്ഷീരവികസനവകുപ്പിന്റെ വിവിധ പദ്ധതികളുടെ ഭാഗമായുള്ള ധനസഹായം വിതരണം ചെയ്തു.  സുസ്ഥിരക്ഷീരവികസനം,  ജെ എല്‍ ജി- ക്ഷീരമേഖലയിലെ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ എം പ്രകാശ്, എസ് എസ് നാഗേഷ് എന്നിവര്‍ ക്ലാസെടുത്തു.

Read more topics: Ksheerasangamam, K C Joseph
English summary
Ksheerasangamam inauguration at Alakode, Kannur Minister K C Joseph
topbanner

More News from this section

Subscribe by Email