Tuesday November 13th, 2018 - 12:28:pm
topbanner

കോഴിക്കോട് ജില്ലയിലെ കനോലി കനാലിന്റെ ശുചീകരണത്തിന് ബഹുജന കൂട്ടായ്മയിൽ ഉജ്ജ്വല തുടക്കം

bincy
കോഴിക്കോട് ജില്ലയിലെ കനോലി കനാലിന്റെ ശുചീകരണത്തിന് ബഹുജന കൂട്ടായ്മയിൽ ഉജ്ജ്വല തുടക്കം

കോഴിക്കോട്: നഗരത്തിന്റെ പൈതൃക സരണിയായ കനോലി കനാലിന്റെ ശുചീകരണത്തിന് നിറവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ ബഹുജന കൂട്ടായ്മയിൽ ഉജ്ജ്വല തുടക്കം. 28 മുതൽ 30 ദിവസം രാവിലെ 9 മണി മുതൽ 12 മണി വരെ നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാണ് സരോവരം ബയോ പാർക്കിനടുത്ത് തുടക്കമായത്. 

നിറവിനൊപ്പം ഈ സംരംഭത്തിൽ കൈകോർക്കാൻ ജില്ലാഭരണകൂടം, നഗരസഭ, വിവിധ പരിസ്ഥിതി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരന്നപ്പോൾ പലപ്രാവശ്യം തുടങ്ങിവച്ച ഈ പ്രവർത്തനം ഇത്തവണ വിജയം കാണുമെന്ന പ്രതീക്ഷ നൽകുന്നു. ഔപചാരികതകൾ അന്യം നിന്ന് ചടങ്ങിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടക്കംകുറിച്ചു. ജില്ലാ കലക്ടർ യു. വി. ജോസ്, നഗരസഭ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ്, പ്രൊഫ. ശോഭീന്ദ്രൻ, പ്രൊഫ. കെ ശ്രീധരൻ, ബാബു പറമ്പത്ത്, എ.പി.സത്യൻ സംസാരിച്ചു. 

നഗരസഭാ കൗൺസിലർമാരായ ടി.വി.ലളിതപ്രഭ, പി.സി.ബിനുരാജ്,ബീന രാജൻ, എ.ഡി. എം.ടി.ജനിൽകുമാർ, ഹെൽത്ത് ഓഫീസർ ഡോ. ഗോപകുമാർ, പരിസ്ഥിതി പ്രവർത്തകരായ എം.എ. ജോൺസൺ, വടയക്കണ്ടി നാരായണൻ, സി.പി.കോയ, എ.ശ്രീവൽസൻ, വി.കെ.രാജൻ നായർ, ഷൗക്കത്ത് അലി എരോത്ത്, പി.രമേശ് ബാബു, കനോലി കനാൽ സംരക്ഷണ സമിതി സെക്രട്ടറി അഡ്വ.എ. വിശ്വനാഥൻ അഡ്വക്കേറ്റ് പി കുമാരൻ കുട്ടി, പ്രകാശ് കുണ്ടൂർ, അശോകൻ ഇളവാനി, ഷാജു ഭായ് തുടങ്ങിയവർ ശുചീകരണത്തിനു നേതൃത്വം നൽകി. 

ജി.വി.എച്ച്.എസ്.എസ്. മീഞ്ചന്ത, ബി.ഇ.എം.യു.പി.സ്കൂൾ ബിലാത്തികുളം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ശുചീകരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിച്ചേർന്നു. ശുചീകരണ പ്രവർത്തകർക്ക് വൈദ്യസഹായം നൽകാൻ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ നാല് അംഗങ്ങൾ അടങ്ങുന്ന മെഡിക്കൽ ടീം 30 ദിവസവും സരോവരം പാർക്കിൽ സജ്ജമായിരിക്കും.

Read more topics: Kozhikode, Kannoli Canal, cleaning
English summary
The Kannoli Canal of Kozhikode district is the start of mass spectacle in mass organization
topbanner

More News from this section

Subscribe by Email