Wednesday September 19th, 2018 - 5:39:am
topbanner
Breaking News

ആര്‍.എസ്.സിന്റെ ദലിത് അക്രമത്തിനെതിരെ ഓണപ്പൊട്ടന്‍ കെട്ടി പ്രതിഷേധം

sadk
ആര്‍.എസ്.സിന്റെ ദലിത് അക്രമത്തിനെതിരെ ഓണപ്പൊട്ടന്‍ കെട്ടി പ്രതിഷേധം

കോഴിക്കോട്: ആര്‍.എസ്.സിന്റെ ദലിത് അക്രമത്തിനെതിരേ പ്രതിഷേധമുയര്‍ത്തി ഓണേശ്വരന്റെ (ഓണപ്പൊട്ടന്‍) വേഷംകെട്ടി നഗരത്തിലൂടെ തെയ്യം കലാകാരന്മാരുടെ പ്രതിഷേധം. തിരുവോണനാളില്‍ ഓണേശ്വരന്റെ (ഓണപ്പൊട്ടന്‍) വേഷംകെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്.

കേരള മലയന്‍-പാണന്‍ സമുദായോദ്ധാരണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. നിരവധി കലാകാരനമാര്‍ ഓണേശ്വരന്റെ വേഷം കെട്ടി നിരത്തിലിറങ്ങി. പ്രതിഷേധ പ്രകടനം മലബാര്‍ ക്രിസ്ത്യന്‍ കോളജ് പരിസരത്തു നിന്നാരംഭിച്ചു. കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡ് പരിസരത്തു നടന്ന പ്രതിഷേധ കൂട്ടായ്മ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിജയന്‍ കൊല്ലം അധ്യക്ഷനായി.

 

ഫേസ്ബുക്കില്‍ വൈറസ് വ്യാപകമാകുന്നു

പഠനം നടത്താൻ കന്വകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവച്ച് ഒരു പെണ്‍കുട്ടി

Read more topics: Kozhikode, protest, RSS
English summary
Kozhikode, protest, against, RSS
topbanner

More News from this section

Subscribe by Email