Saturday November 17th, 2018 - 6:02:am
topbanner

യുവാവ് മൂന്ന് വീടുകളിലായി നാലുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

sadk
യുവാവ് മൂന്ന് വീടുകളിലായി നാലുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

മുക്കം (കോഴിക്കോട്): ടാപ്പിങ് തൊഴിലാളിയായ യുവാവ് വീടുകളില്‍ കയറി നാലുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. മുക്കം ഗോതമ്പ് റോഡ് തലപ്പൊയില്‍ മുള്ളൂര്‍ ജോസ് കുട്ടി (36)യാണ് മൂന്നു വീടുകളിലെത്തി നാലു പേരെ വെട്ടിയത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവ്, ഗോതമ്പ്‌റോഡ് എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാട്ടത്തൊടി കാദറിന്റെ വീട്ടിലെത്തിയ പ്രതി ആദ്യം വീട്ടുടമയെ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം കാദര്‍ വീട്ടിലുണ്ടായിരുന്നില്ല.

ഇതോടെ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ പെട്ടന്ന് പ്രകോപിതനായ പ്രതി ജോസ് കുട്ടി ഖാദറിന്റെ ഭാര്യ ലൈലാബി (45)യേയും മകള്‍ ഫിന്‍സി (22)നേയും വെട്ടുകയായിരുന്നു. കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റ ഫിന്‍സിയുടെ പരുക്ക് ഗുരുതരമാണ്. കാദറിന്റെ വീട്ടിലെ ആക്രമണത്തിന് ശേഷം ഇവിടെ നിന്നും കുറച്ചകലെയുള്ള ഡി.സി.സി സെക്രട്ടറി സി.ജെ ആന്റണിയുടെ വീട്ടിലെത്തിയ പ്രതി മകന്‍ നിഖില്‍ (19) ആന്റണിയേയും വെട്ടി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഇതിനടുത്തുള്ള മറ്റൊരുവീട്ടിലെത്തി. ഇവിടെ സ്വന്തം പറമ്പില്‍ കാടുവെട്ടുകയായിരുന്ന ബെന്നി (50) മുതിരപ്പൊയില്‍ എന്നയാളേയും വെട്ടി പരുക്കേല്‍പ്പിച്ചു.

കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോസ് കുട്ടിയെ ഗോതമ്പ് റോഡില്‍ വച്ച്‌നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. മുക്കം എസ്.ഐ അബ്ദുറഹിമാന്‍, സിവില്‍ പൊലിസ് ഓഫിസര്‍ ഉണ്ണി നമ്പൂതിരി, വനിത സിവില്‍ പൊലിസ് ഓഫിസര്‍ ലീന എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ചതായി കരുതുന്ന കത്തിയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേ സമയം അക്രമം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു.

 

എട്ടുകോടിയുടെ ഓണം ബമ്പര്‍ ടിക്കറ്റ് തീയിട്ടതിന്റെ ദു:ഖത്തില്‍ വിശാല്‍

തന്റെ അവസരങ്ങള്‍ ദിവ്യാ ഉണ്ണി തട്ടിയെടുത്തു : കാവേരി

Read more topics: Kozhikode, Young man, stabbed
English summary
Kozhikode, Young man, stabbed
topbanner

More News from this section

Subscribe by Email