Tuesday October 15th, 2019 - 12:19:pm
topbanner

കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

sadk
കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

നാദാപുരം(കോഴിക്കോട്): കല്ലാച്ചിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകനു നേരെ വധശ്രമം. ചിയ്യൂര്‍ പയന്തോങ് റോഡില്‍ കളരിക്കണ്ടി താമസിക്കുന്ന ചാലില്‍ ഷമീറി(25)നാണു വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. കല്ലാച്ചിയില്‍ നിന്നു ബൈക്കില്‍ വീട്ടിലേക്കു പോകുകായിരുന്ന ഇയാളെ വീട്ടിനടുത്തുള്ള ചിയ്യൂര്‍ റോഡില്‍ പതിയിരുന്ന അക്രമിസംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വയറിനും തലയ്ക്കും മുതുകിലും പരുക്കേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ആക്രമത്തില്‍ മറ്റൊരു യുവാവിന് പരുക്കേറ്റു.

പയന്തോങ്ങിലെ പാറയില്‍ അമ്പലത്തിനു സമീപം ഒമ്പതുകണ്ടത്തില്‍ കാഞ്ഞായിന്റവിട കെ.വി.അഫ്‌നാസിനാണ് മര്‍ദനമേറ്റത്. കല്ലാച്ചിയിലെ റുബിയാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരനായ അഫ്‌നാസ് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

 

കോഴിക്കോട്: ബലാത്സംഗക്കേസ് പ്രതിയെ ഇരയെ കൊണ്ട് പോലീസ് കുടുക്കി

ബ്രാ ധരിക്കുന്നത് ബ്രസ്റ്റ് കാൻസറിന് കാരണമാകുന്നുവെന്ന് പഠനം

Read more topics: Kozhikode, IUML, Activist, stabbed
English summary
Kozhikode, IUML, Activist, stabbed
topbanner

More News from this section

Subscribe by Email