Tuesday July 16th, 2019 - 1:52:am
topbanner
topbanner

സ്‌കറിയ തോമസ് ഉപജാപക സംഘത്തിന്റെ പിടിയില്‍ എന്ന് വിമതന്‍

NewsDesk
സ്‌കറിയ തോമസ് ഉപജാപക സംഘത്തിന്റെ  പിടിയില്‍ എന്ന് വിമതന്‍

കോട്ടയം : കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ പിളര്‍പ്പും, പിന്നീടുള്ള ആരോപണപ്രത്യാരോപണങ്ങള്‍ ഉയരുക പതിവാണ്. എന്നാല്‍ പാര്‍ട്ടിയുടെ പിളര്‍പ്പ് മുതല്‍ ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ കൂടെ നിന്നവര്‍ രാജിവെച്ച് പുറത്ത് പോകുമ്പോള്‍ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കുവാന്‍ മുന്നണി നേതൃത്വങ്ങള്‍ തയ്യാറായാല്‍ കേരളത്തില്‍ ഘടകകക്ഷി പാര്‍ട്ടികള്‍ അധികാരത്തില്‍ വരുകയോ മുന്നണിയില്‍ പ്രവേശിക്കുകയോ ചെയ്യുകയില്ലാ എന്ന രാഷ്ട്രീയ നിരീക്ഷകരുടെ വാദം അംഗീകരിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

അതിന് ഉദാഹരണമാണ് എല്‍.ഡി.എഫില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്സ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ അവസ്ഥ. രാഷ്ട്രീയ കളികളില്‍ പി.സി.തോമസിനേയും വെട്ടി എല്‍.ഡി.എഫി നുള്ളില്‍ കയറിയ സ്‌കറിയ തോമസിന്റെ വിശ്വസ്തരായ പലരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മറ്റ് ഘടകകക്ഷികളില്‍ അഭയം പ്രാപിച്ചു.

നിയമസഭാതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും, അവകാശവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിളര്‍പ്പിനും, രാജിനാടകങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കാത്ത കടുത്തുരുത്തി നിയമസഭാ മണ്ഡലം ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ട് എല്‍.ഡി.എഫിലെ ചാര•ാരായ ഒറ്റുകാരുടെ രാഷ്ട്രീയ കുബുദ്ധിയുടെ പ്രേരണയാല്‍ സക്കറിയാ തോമസ് കടുത്തുരുത്തി ഏറ്റെടുത്തതാണ്.

പുതിയ രാഷ്ട്രീയ പിളര്‍പ്പിനും പാര്‍ട്ടിക്കുള്ളിലെ വിവാദങ്ങള്‍ക്കും, രാജികള്‍ക്കും കാരണമായിരിക്കുന്നത്. പാര്‍ട്ടിക്ക് വിജയസാദ്ധ്യതയുള്ള തിരുവനന്തപുരം മണ്ഡലവും, കോതമംഗലവുംമാത്രം എല്‍.ഡി.എഫില്‍നിന്ന് വാങ്ങി പാര്‍ട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് സജീവമായി നിന്നാല്‍ മതിയെന്ന സഹപ്രവര്‍ത്തകരുടെ ആവശ്യം തള്ളിയതാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളിയുടേയും, മുന്‍ എം.എല്‍.എ. സുരേന്ദ്രന്‍ പിള്ളയും പാര്‍ട്ടി വിട്ടത്. തോമസ് കുന്നപ്പള്ളി എല്‍.ഡി.എഫില്‍ തന്നെ ഉറച്ചുനിന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സുമായി സഹകരിക്കുവാനും തീരുമാനിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

കടുത്തുരുത്തി നിയോജമമണ്ഡലത്തിലെ ഭൂരിഭാഗം സി.പി.ഐ.എം. ഘടകങ്ങളുടെ പരാതി സി.പി.ഐ യില്‍ നിന്ന് കൊണ്ട് എല്‍.ഡി.എഫിനെയും സി.പി.എമ്മിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു കുബുദ്ധിയുടെ വാക്കിന്റെ ബലത്തിലാണ് സംഘടനാ ശക്തിയില്ലാത്ത കടുത്തുരുത്തി സക്കറിയാ തോമസ് ഏറ്റെടുത്തതെന്നും, മുന്‍പ് എല്‍.ഡി.എഫില്‍ നിന്നുകൊണ്ട് ജില്ലാ പഞ്ചായത്ത് ഭരണവും, കഴിഞ്ഞ നാളില്‍ ഉഴവൂരില്‍ ഇടതുമുന്നണിയ്ക്ക് ലഭിക്കേണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, നഷ്ടപ്പെടുത്തുവാന്‍ ഗൂഢാലോചന നടത്തിയ വ്യക്തിയുടെനേതൃത്വത്തിലുള്ള ഉപജാപക സംഘത്തിന്റെ വലയത്തില്‍ വീണ് പ്രചരണം നയിക്കുന്ന സ്‌കറിയാ തോമസ് സ്വയം ആത്മഹൂതി ചെയ്യതിരിക്കുന്നതിന് തുല്യമായ അവസ്ഥയിലാണെന്നാണ്. നിയോജകമണ്ഡലത്തിലെ സി.പി.എം. കീഴ് ഘടകങ്ങളുടേയും, അനുഭാവികളുടേയും പരാതി.

ഇദ്ദേഹത്തിന് ചില സി.പി.എം. നേതാക്കള്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുത്തുന്നതുകൊണ്ടാണ് സി.പി.എം. ഏറ്റെടുക്കേണ്ട കടുത്തുരുത്തി സീറ്റ് നഷ്ടപ്പെട്ടത് എന്നും ആരേപണം ഉയര്‍ന്നിട്ടുണ്ട്. പി.സി തോമസുമായി സ്‌കറിയാതോമസ് ഇടഞ്ഞപ്പോഴും മദ്ധ്യസ്ഥതവഹിച്ച സി.പി.എം പാര്‍ട്ടി പിളര്‍പ്പു പ്രശ്‌നത്തില്‍ മൗനം പാലിക്കുകയായിരുന്നുവെന്നാണ് സ്‌കറിയാ തോമസ് വിഭാഗത്തില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകരുടെ പരാതി. ഇതില്‍ ഭൂരിഭാഗം പേരും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സില്‍ ലെയിക്കുവാനുള്ള ചര്‍ച്ചകളിലുമാണ്. കടുത്തുരുത്തി മണ്ഡലത്തില്‍. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്‍. ഡി.എഫിലെ ഇപ്പോഴത്തെ പല ഘടകകക്ഷികളുടേയും നേതാക്കളുടെ അസ്തമയവും, ചില ഘടകകക്ഷിപാര്‍ട്ടികളുടെ ഉദയവും തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് മേയ് 16 ലേത്. പലരുടെയും ജീവന്‍ മരണപോരാട്ടം.

 വിവാഹദിവസം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്ന് കോടതി

തളിപ്പറമ്പ; മിസ് കോള്‍ പ്രണയം; ഭര്‍തൃമതി അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം പോയി

English summary
Kottayam election scariya thomas
topbanner

More News from this section

Subscribe by Email