Friday April 26th, 2019 - 7:49:am
topbanner
topbanner

കാലവര്‍ഷക്കെടുതി: കോട്ടയം ജില്ലയിൽ അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നു, ആകെ 28135 പേര്‍ ക്യാമ്പുകളില്‍

NewsDesk
കാലവര്‍ഷക്കെടുതി: കോട്ടയം ജില്ലയിൽ അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നു, ആകെ 28135 പേര്‍ ക്യാമ്പുകളില്‍

കോട്ടയം: കാലവര്‍ഷ കെടുതിയില്‍ ജില്ലയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 161 ദുരിതാശ്വാസ ക്യാമ്പുകളിലായി 28135 പേരെ മാറ്റി പാര്‍പ്പിച്ചു. 8001 കുടുംബങ്ങളെയാണ് കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലുളള വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുള്ളത്.

കോട്ടയം താലൂക്കില്‍ 64, ചങ്ങനാശ്ശേരി 30, വൈക്കം 60, മീനച്ചില്‍ ഏഴ് എന്നിങ്ങനെയാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വൈക്കത്ത് മാത്രം 19474 പേര്‍ ക്യാമ്പുകളിലുണ്ട്. ചങ്ങനാശ്ശേരിയില്‍ 5500 പേരും കോട്ടയത്ത് 2892 പേരും മീനച്ചില്‍ താലൂക്കില്‍ 269 പേരും വിവിധ ക്യാമ്പുകളിലുണ്ട്. ഇവര്‍ക്കുളള ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Read more topics: kottayam, hevey rain, camp,
English summary
Kottayam district has opened five new camps
topbanner

More News from this section

Subscribe by Email