Wednesday September 26th, 2018 - 4:40:am
topbanner

അറുപറയില്‍ റോഡ് വീണ്ടും ഇടിഞ്ഞു; കോട്ടയം- കുമരകം റോഡില്‍ അപകട സാധ്യത

fasila
അറുപറയില്‍ റോഡ് വീണ്ടും ഇടിഞ്ഞു; കോട്ടയം- കുമരകം റോഡില്‍ അപകട സാധ്യത

കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ റോഡ് വീണ്ടും ഇടിഞ്ഞതോടെ കോട്ടയം- കുമരകം റോഡില്‍ അപകട സാധ്യത. അറുപറയില്‍ നേരത്തെ അപകടമുണ്ടായ സ്ഥലത്താണ് റോഡ് വീണ്ടും ഇടിഞ്ഞു താണത്. കഴിഞ്ഞ ദിവസം ഇവിടെ റോഡരികിൽ നിന്ന മരം ആറ്റിലേയ്ക്കു മറിഞ്ഞിരുന്നു.

ബുധനാഴ്ച രാവിലെ ജല നിരപ്പ് ഉയര്‍ന്നതോടെയാണ് റോഡ് വീണ്ടും ഇടിഞ്ഞു താണത്. ഇതേ തുടര്‍ന്നു പ്രദേശത്ത് അപകടസാധ്യത വീണ്ടും ഇരട്ടിയായി. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്.

റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്നുള്ള നിലപാടിലായിരുന്നു. ഇതേ തുടര്‍ന്നു പോലീസ് ഇടപെട്ടതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. പരിശോധന നടത്തിയ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ റോഡ് നന്നാക്കാമെന്ന ഉറപ്പു നല്‍കി.

എന്നാല്‍, ഈ ഉറപ്പ് അംഗീകരിക്കാതെ പ്രതിഷേധം തുടരുകയായിരുന്നു. ഇതിനിടെ ഒരു സംഘം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു. തുടര്‍ന്നു പോലീസ് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.മഴ തുടരുന്നതും ജലനിരപ്പ് ഉയരുന്നതും പുനര്‍ നിര്‍മ്മാണത്തിന് തടസം സ്യഷ്ടിക്കും.

Read more topics: Kottayam, arupara, road
English summary
Kottayam Thazhathangadi arupara road again fell; kottayam-kumarakom road Accidental risk
topbanner

More News from this section

Subscribe by Email