Sunday September 23rd, 2018 - 11:45:pm
topbanner

കഞ്ചാവ് റെയ്ഡിനിടെ മുളക് സ്‌പ്രേ അക്രമണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

sadk
കഞ്ചാവ് റെയ്ഡിനിടെ മുളക് സ്‌പ്രേ അക്രമണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

തൊടുപുഴ: കഞ്ചാവ് റെയ്ഡിനിടെ മുളക് സ്‌പ്രേ അക്രമണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. വണ്ടിപ്പെരിയാര്‍ ടൗണില്‍ രണ്ട് കിലോ കഞ്ചാവുമായി വന്ന കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം പിടികൂടുന്നതിനിടയിലാണ് ഉദ്യോഗസ്ഥരുടെ നേര്‍ക്ക് മുളക് സ്‌പ്രേ അക്രമണമുണ്ടായത്. കോട്ടയം കല്ലറ സ്വദേശി ഉദയന്‍തറയില്‍ സനല്‍, കോട്ടയം ചുങ്കം സ്വദേശി പതിയില്‍പറമ്പില്‍ തോമസ് എന്നിവരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

സാഹസികമായ മല്‍പിടുത്തത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ പ്രതികളെ കീഴ്‌പെടുത്തുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സി. കെ, സിവില്‍ എക്‌സൈസ് ഒഫിസര്‍ രാജ്കുമാര്‍, രവി, അനീഷ് എന്നിവരുടെ കണ്ണിലാണ് മുളക് സ്‌പ്രേ അടിച്ചത്. പരുക്കേറ്റ ഉദ്യോഗസ്ഥരെ വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും കഞ്ചാവ് കടത്തുവാനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കോട്ടയം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രമുഖരാണ് പിടിയിലായവര്‍.

 

മുസ്ലീങ്ങള്‍ക്ക് കെ.എഫ്.സി ചിക്കന്‍ ഹറാം

നയന്‍സും പ്രഭുദേവയും വിവാഹ ബന്ധം പിരിഞ്ഞ രഹസ്യം ഒടുവില്‍ പുറത്തായി

ജയറാം പറഞ്ഞതെല്ലാം കള്ളമാണെന്ന് ആശാ ശരത്ത്

English summary
Kottayam, Ganja raid, police, attacked by chilly powder spry
topbanner

More News from this section

Subscribe by Email