Saturday August 18th, 2018 - 2:59:am
topbanner

കോന്നി കേന്ദ്രീയ വിദ്യാലയത്തിനായി നവീകരിച്ച കെട്ടിടത്തിന്റെ താക്കോൽദാനം നിർവഹിച്ചു

bincy
കോന്നി കേന്ദ്രീയ വിദ്യാലയത്തിനായി നവീകരിച്ച കെട്ടിടത്തിന്റെ താക്കോൽദാനം നിർവഹിച്ചു

പത്തനംതിട്ട: കോന്നി കേന്ദ്രീയ വിദ്യാലയത്തിനായി അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച് തയാറാക്കിയ കെട്ടിടങ്ങളുടെ താക്കോൽദാനം നടന്നു. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.എൽ.എയിൽ നിന്ന് ജില്ലാ കളക്ടർ പി.ബി നൂഹ്താക്കോൽ ഏറ്റുവാങ്ങി.  കോന്നി നിവാസികളുടെ സഹകരണത്തോടെയാണ് അട്ടച്ചാക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയകെട്ടിടം അറ്റകുറ്റപ്പണി നടത്തി കേന്ദ്രീയ വിദ്യാലയത്തിനായി സജ്ജീകരിച്ചത്.

ഒന്ന്മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ നടത്തുന്നതിനായി അഞ്ച് ക്ലാസ്മുറികളും മൂന്ന് ക്ലാസ് മുറികൾ അധികമായും സജ്ജീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് മുമ്പായി ക്ലാസുകൾ ആരംഭിക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസിലേക്കുള്ള പ്രവേശനമാണ് ഇൗ വർഷം നടക്കുക. അഡ്മിഷനുള്ള അപേക്ഷകൾ അട്ടച്ചാക്കൽ സ്കൂളിൽ ക്രമീകരിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തിന്റെ ഒാഫീസിൽ നിന്ന് ലഭ്യമാകും. ഇൗ മാസം പതിനെട്ട് വരെ അപേക്ഷകൾ സമർപ്പിക്കാം.

കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പ്രവീൺ പ്ലാവിളയിൽ, ജില്ലാ പഞ്ചായത്തംഗം പി.വി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി, റോബിൻ പീറ്റർ, ലിസിമോൾ ജോസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എലിസബത്ത് അബു, ഹരീഷ് ചന്ദ്രൻ, പി.ആർ ഗോപിനാഥൻ, ഏബ്രഹാം വാഴയിൽ, ശശിധരൻ നായർ കരിമ്പനാകുഴിയിൽ, അബ്ദുൾ മുത്തലീഫ്, സ്കൂൾ മാനേജർ പി.വി ജസൻ, ഹെഡ്മാസ്റ്റർ പി.കെ ത്യാഗരാജൻ, കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ എൻ. രാഗേഷ്, പി.ടി.എ പ്രസിഡന്റ് ഡി.കെ വിദ്യാധരൻതുടങ്ങിയവർ പങ്കെടുത്തു.

English summary
Konni Kendriya Vidyalaya implemented the key to the renovated building
topbanner

More News from this section

Subscribe by Email