കൊല്ലം:കേന്ദ്ര കൃഷി മന്ത്രാലയം ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പറേഷനുമായി സഹകരിച്ച് നടത്തുന്ന നാഷണല്‍ അഗ്മാര്‍ക്ക് എക്സ്പോയുടെ പവലിയന് കാല്‍നാട്ടി. കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനറും പിആര്‍ഡി മുന്‍ അഡീഷനല്‍ ഡയറക്ടറുമായ എ എ ഹക്കീം പവലിയന് കാല്‍നാട്ട് കര്‍മം നിര്‍വഹിച്ചു.
റിസപ്ഷന് കമ്മിറ്റി ചെയര്മാന് എ ദേവേന്ദ്രന്, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്മാന് മണക്കാട് നജുമുദ്ദീന്‍, ഫുഡ് ആന്റ് അക്കോമഡേഷന്‍ കമ്മിറ്റി ചെയര്മാന് അശോക് പ്രഭാകരന്, സുവനീര്‍ കമ്മിറ്റി എഡിറ്റോറിയല്‍ ബോര്‍ഡംഗം എം എ മജീദ്, സംഘാടക സമിതിയംഗം നിശാന്ത് രാജന് പങ്കെടുത്തു.
ഫെബ്രുവരി 15 മുതല്‍ 19 വരെ കൊല്ലം കന്റോണ്‍മെന്റ് മൈതാനിയിലാണ് എക്സിബിഷന് സംഘടിപ്പിച്ചിരിക്കുന്നത്. അഗ്മാര്‍ക്ക് ക്വാളിറ്റി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, സംസ്ഥാന കൃഷി വകുപ്പിന്റെ പവലിയന്, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും സ്വകാര്യ ഉല്‍പ്പാദകരുടേയും സ്റ്റാളുകള്‍, അമ്യുസ്മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, പെറ്റ് ഷോ, കാര്‍ഷിക വിള മല്‍സരങ്ങള്‍, പുഷ്പഫല പ്രദര്‍ശനം,വിദ്യാര്‍ഥികള്‍, യുവാക്കള്‍,വനിതകള്‍ എന്നിവര്‍ക്കായുള്ള മല്‍സരങ്ങള്‍, മാര്‍ക്കറ്റിങ് സെമിനാര്‍, ബോധവല്‍ക്കരണ പരിപാടികള്‍, കലാസന്ധ്യ എന്നിവ എക്സ്പോയിലുണ്ടാകും.