Wednesday October 17th, 2018 - 11:00:am
topbanner
Breaking News

കൊല്ലത്ത് ചാത്തന്നൂരിൽ വീട്ട് വളപ്പിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

bincy
കൊല്ലത്ത് ചാത്തന്നൂരിൽ വീട്ട് വളപ്പിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

ചാത്തന്നൂർ : വീട്ട് വളപ്പിൽ കഞ്ചാവ് കൃഷി നടത്തിവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നടയ്ക്കൽ കൂരാപ്പള്ളിയിൽ റോഡുവിള കുന്നുംപുറത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ പ്രിൻസ് ( 32 ) നെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സ്ഥിരമായി ഉപയോഗിച്ച് വന്നിരുന്ന പ്രതി കഞ്ചാവ് പൊതിയിൽ നിന്നും കിട്ടുന്ന വിത്ത് വീട്ട് വളപ്പിൽ പാകി കൃഷി നടത്തി വരികയായിരുന്നു ഇത് മൂന്നാം തവണത്തെ വിളവീടുപ്പ് ആണ് പോലിസ് പിടിയിൽ ആകുബോൾ നാല് വലിയ ചെടികളും അമ്പതോളം ചെറിയ തൈകളും വീട്ടു പുരയിടത്തിൽ കണ്ടെത്തി.ഇതിൽ നിന്നും പ്രിൻസ് ഉപയോഗിക്കുകയും കച്ചവടം നടത്തിയതായും പ്രതി പോലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയ്യാൾ നിരവധി കേസുകളിൽ പ്രതിയാണ് എന്ന് പോലിസ് പറഞ്ഞു. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി എസ്.ഐ പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.

സിവിൽ പോലീസ് ഓഫീസർമാരായ നന്ദകുമാർ, രമേശ്, അജു ഫെർണാണ്ടസ് ' അജിത്ത് ഷാഡോ പോലീസുകാരായ ഹരി, സീനു,ബൈജു ജെറൊം, മനു, സജു എന്നിവരും സംഘത്തിലുണ്ടായിരുന്നു പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും

English summary
Kollam Chathannoor In the house yard Cannabis cultivation the youth arrested
topbanner

More News from this section

Subscribe by Email