Wednesday September 19th, 2018 - 10:22:pm
topbanner
Breaking News

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

sadk
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കടപ്പാക്കട-ചെമ്മാമുക്ക് റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു അപകടം. കൊട്ടിയം തഴുത്തല ശ്യാമളാലയത്തില്‍ സത്യദേവന്‍, സുശീല, സത്യശീലന്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കടപ്പാക്കടയില്‍ നിന്നും വീട്ടിലേക്ക് പോകുംവഴി കാറിന്റെ മുന്‍വശം എസിയുടെ വിന്‍ഡോയിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി.

ഉടന്‍ തന്നെ കാറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ ആളിക്കത്തുകയായിരുന്നു. വിവരമറിഞ്ഞ് കടപ്പാക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും അഗ്നിക്കിരയായിരുന്നു. ടാറ്റാ ഇന്‍ഡികോ കാറാണ് കത്തിനശിച്ചത്.

 

പ്രാര്‍ത്ഥനയുടെ മറവില്‍ പണം തട്ടിയ പാലാ രൂപതയിലെ വൈദികനെതിരെ വീട്ടമ്മ കോടതിയിൽ

നഗ്നതാ പ്രദര്‍ശനം; ശ്രീജിത്ത് രവിക്കൊപ്പം മറ്റൊരു നടനും? രക്ഷിക്കാൻ വന്‍നിര താരങ്ങള്‍ ഇടപെട്ടു

അമലാപോളും ധനുഷും അടുപ്പത്തിൽ: അമലയുടെ വിവാഹമോചനത്തിന് പിന്നില്‍ ധനുഷ്

Read more topics: Kollam, Running car fire
English summary
Kollam, Running car fire, travellers, saved
topbanner

More News from this section

Subscribe by Email