Monday September 24th, 2018 - 1:55:pm
topbanner

പൊലിസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീയെ എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന്

sadk
പൊലിസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീയെ എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന്

കൊല്ലം: പൊലിസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീയെ എസ്.ഐയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. ഇന്നലെ ഉച്ചയോടെ കൊല്ലം അഞ്ചാലുംമ്മൂട് പൊലിസ് സ്റ്റേഷനിലാണ് സംഭവം. പരാതിയുമായി സ്റ്റേഷനിലെത്തിയ മതിലില്‍ സ്വദേശി ജീനാഭവനില്‍ മോളി ജോണ്‍സണെയാണ് എസ്.ഐ ഭീഷണിപ്പെടുത്തിയത്. രണ്ട് ദിവസം മുന്‍പ് കാവനാടിന് സമീപം വാഹനാപകടത്തില്‍ മരിച്ച കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറായ കോകിലയുടെ മരണത്തിന് പിന്നില്‍ മോളിയുടെ മരുമകനാണെന്നാരോപിച്ച് ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മോളിയുടെ വീട് കയറി വധഭീഷണി മുഴക്കുകയും വീട്ടിലുള്ളവരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തിരുന്നു.

എന്നാല്‍ കോകിലയുടെ മരണത്തിന് പിന്നില്‍ തന്റെ മരുമകന്‍ മെല്‍ബിന് പങ്കില്ലെന്നും തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും ജീവനും സ്വത്തിനും സരക്ഷണം നല്‍കണമെന്നും ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയതായിരുന്നു മോളി. തുടര്‍ന്ന് എസ്.ഐയെ നേരില്‍ കണ്ട് പരാതി നല്‍കവെ അഞ്ചാലുംമ്മൂട് എസ്.ഐ പ്രശാന്ത് ഇവരോട് മോശമായ രീതിയില്‍ പ്രതികരിക്കുകയായിരുന്നുവെന്നാണ് പരാതി.

കൗണ്‍സിലര്‍ കോകിലയുടെ അപകട മരണത്തിന് പിന്നില്‍ മോളിയുടെ മരുമകന്‍ മെല്‍ബിനാണെന്നാരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഞ്ചാലുംമ്മൂട് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി തവണ പൊലിസ് മോളിയുടെ വീട്ടില്‍ കയറി പരിശോധ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി എസ്.ഐയ്ക്ക് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ മെല്‍ബിനെ സംരക്ഷിക്കുന്നിടത്തോളം കാലം വീട്ടില്‍ പൊലിസും രാഷ്ട്രീയക്കാരും കയറിയിറങ്ങുമെന്ന് എസ്.ഐ പ്രശാന്ത് ഭീഷണിപ്പെടുത്തിയതായി മോളി പറഞ്ഞു.

 

ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

ഭര്‍ത്താവിനെ കാണാനില്ലെന്ന് നാടകം കളിച്ച ഭാര്യ കൊലപാതകക്കേസില്‍ അറസ്റ്റില്‍

Read more topics: Kollam, Police, threat
English summary
Kollam, Police, threat, complaintee
topbanner

More News from this section

Subscribe by Email