topbanner
Thursday August 17th, 2017 - 10:47:pm
topbanner

കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിലെ ജനപങ്കാളിത്തം ആവേശകരം: മന്ത്രി ഡോ.തോമസ് ഐസക്

suvitha
കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിലെ ജനപങ്കാളിത്തം ആവേശകരം: മന്ത്രി ഡോ.തോമസ് ഐസക്

പത്തനംതിട്ട: ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന് പ്രശംസ അറിയിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിലെ ജനകീയ പങ്കാളിത്തം ആവേശകരമാണ്. ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായി നടക്കുന്ന പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനപ്രതിനിധികളും പങ്കാളികളാണ്. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കേണ്ടത് ഇങ്ങനെയാണെന്നും ധനമന്ത്രി കുറിച്ചു.

ധനമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'പമ്പയില്‍ നിന്ന് ആരംഭിച്ച് മണിമലയാറിന്റെ കൈവഴിയില്‍ എത്തിച്ചേരുന്ന കോലറയാര്‍ വരട്ടാറിനു സമാന്തരമായി പുനര്‍ജനിക്കുകയാണ്. നിരണം പ്രദേശത്തെ പാടശേഖരങ്ങളുടെ ജീവനാഡിയാണ് കോലറയാര്‍. പമ്പാനദീമുഖമായ അറയ്ക്കല്‍ മുയപ്പില്‍ 40 വര്‍ഷം മുമ്പ് ഒരു പുലിമുട്ട് നിര്‍മ്മിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പമ്പയിലെ എക്കല്‍ പുലിമുട്ടില്‍ തട്ടി നദീമുഖത്തു അടിഞ്ഞു കൂടി. പമ്പയുടെ അടിത്തട്ട് മണലൂറ്റു മൂലം താഴ്ത്തുകയും ചെയ്തതോടെ നീരൊഴുക്കു നിലച്ചു. സ്വാഭാവികമായും ഇവിടെ നിന്നാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 70 അടി വീതിയില്‍ മണ്ണു നീക്കം ചെയ്തു.

നദീമുഖത്തെ എക്കല്‍ നീക്കം ചെയ്തതോടെ കോലറയാറിലേക്കുള്ള നീരൊഴുക്കു വര്‍ധിച്ചു. തുടര്‍ന്നങ്ങോട്ട് നദീതീരം കാടുനീക്കി വൃത്തിയാക്കുകയും ആഴം കൂട്ടി ചെളി കരയിലേയ്ക്കു നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചു വരികയാണ്.
ഒരു മാസം മുമ്പ് കോലറയാര്‍ പുനരുദ്ധാരണ ഉദ്ഘാടന ചടങ്ങില്‍ നദിയുടെ പുനരുദ്ധാരണത്തിന് മന്ത്രി മാത്യു ടി തോമസ് നാലു കോടി രൂപ പ്രഖ്യാപിച്ചു. പക്ഷേ, ഔദ്യോഗികമായി ഇതേവരെ പണം ചെലവഴിക്കേണ്ടി വന്നിട്ടില്ല. അത്രയ്‌ക്കേറെയാണ് ജനകീയ പങ്കാളിത്തവും ആവേശവും. ജെസിബി വാടകയ്ക്കുള്ള പണം സംഘടനകളും വ്യക്തികളും സംഭാവന ചെയ്യുന്നു. ഓരോ പ്രദേശത്തെ നാട്ടുകാര്‍ മുന്‍കൈയെടുത്ത് കാടുപടലങ്ങള്‍ നീക്കം ചെയ്യുന്നു.

എല്ലാം സുതാര്യമായി കോലറയാര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യുന്നു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ജനകീയമായി പൂര്‍ത്തീകരിച്ചിട്ടാവാം സര്‍ക്കാര്‍ ഇടപെടല്‍ എന്നാണ് ധാരണ. പക്ഷേ, നദീതീരം മുഴുവന്‍ കല്ലുകെട്ടി സംരക്ഷിക്കുന്നതാണ് നല്ലത് എന്ന് ചിലര്‍ക്ക് ചിന്തയുണ്ട് എന്നു തോന്നുന്നു. അത് ഒട്ടും അഭിലഷണീയമല്ല. തീരത്തിന് ജൈവസംരക്ഷണ കവചം തീര്‍ക്കുകയാണ് വേണ്ടത്. നദീമുഖം ഒരു പക്ഷേ, ഒഴുക്കു കണക്കിലെടുത്ത് കല്ലുഭിത്തി സംരക്ഷണം വേണ്ടിവന്നേക്കാം. പുലിമുട്ട് എന്തു ചെയ്യണമെന്നു തീരുമാനിക്കണം.

ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമഗ്ര നദീതട പദ്ധതി തയാറാക്കുകയാണ് വേണ്ടത്. മറ്റൊരുകാര്യം എന്റെ ശ്രദ്ധയില്‍ വന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തമാണ്. ഏതാണ്ട് എല്ലാ ജനപ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തിനുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാപ്രസാദ് (നിരണം), ഷിബു വര്‍ഗീസ് (കടപ്ര), ഈപ്പന്‍ കുര്യന്‍ (പുളിക്കീഴ് ബ്ലോക്ക്) എന്നു തുടങ്ങി എല്ലാ ജനപ്രതിനിധികളും സഹായത്തിന് ജലസേചന വകുപ്പും. ഇങ്ങനെയാണ് ഹരിതമിഷന്‍ പ്രവര്‍ത്തിക്കേണ്ടത്.'ധനമന്ത്രി കുറിച്ചു.

English summary
Dr.thomas isac facebook post for kolayar
topbanner topbanner

More News from this section

Subscribe by Email