കുറവിലങ്ങാട് : ലിബിയായില്‍ കഴിഞ്ഞ മാര്‍ച്ച് 26ാം തീയതി വിമതവിഭാഗം നടത്തിയ മിസൈല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ വന്ദേമാതരം തുളസീഭവനില്‍ വിപിന്റെ ഭാര്യ സുനുസത്യന്, മകന് പ്രണവ് എന്നിവരുടെ മുതദേഹം നാട്ടിലെത്തിക്കുവാന്‍ വിദേശമന്ത്രാലയവും, നോര്‍ക്കയും ശ്രമിക്കുന്നില്ലായെന്ന് ആരോപിച്ചു. ഉടന്‍ സംസ്ഥാന കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. വെളിയന്നൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ബി.എസ്.എന്‍.എല്‍. ഓഫീസ് ഉപരോധ ധര്‍ണ്ണ സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച ലിബിയായിലെ ട്രിപ്പോളിയിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംഫാം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന മുതദേഹം നാട്ടിലെത്തിക്കുവാന്‍ ഏതാണ്ട് (ഇന്ത്യന്‍ രൂപ) പതിനഞ്ച് ലക്ഷം രൂപ എം.ഒ.എച്ചില് വിദേശകാര്യമന്ത്രാലയമോ, നോര്‍ക്കയോ അടച്ചെങ്കില്‍ മാത്രമേ മൃതദേഹം കേരളത്തില്‍ എത്തിക്കുകയുള്ളൂ. ഗാധാരണ ഉദ്യോഗാര്ത്ഥികളെകൊണ്ടുപോകുന്ന എജന്‍സി, സ്പോണ്സര്, ജോലി ചെയ്യുന്ന സ്ഥാപന ഉടമ എന്നിവരാണ് അത്യാഹിത ഘട്ടങ്ങളില്‍ ചെലവ് വഹിക്കുന്നത്.
എന്നാല്‍ ലിബിയായില്‍ നിലവില്‍ ഭരണകൂടം ഇല്ലാത്തതുമൂലമാണ് മുതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കുവാന്‍ വിദേശകാര്യമന്ത്രാലയം മടിക്കുന്നതെന്നാണ് ലിബിയായിലുള്ള വിപിന്‍ നാട്ടിലുള്ള ബന്ധുക്കളേയും, വിവിധ രാഷ്ട്രീയ നേതാക്കളേയും ഫോണിലൂടെ അിറയിച്ചിട്ടുള്ളത്. ധര്‍ണ്ണാസമരത്തില്‍ ലാലിച്ചന്‍ ജോര്‍ജ്ജ്, സജേഷ് ശശി, സി.കെ. രാജേഷ്, പി.ജെ. വര്‍ഗ്ഗീസ്, ശാന്താനാരായണന്, ശിവദാസന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
മലയാളി എഞ്ചിനീയറെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയി