Wednesday September 26th, 2018 - 2:59:pm
topbanner

കുടിവെള്ളം ചോദിച്ചാല്‍ മദ്യഷോപ്പ് ചൂണ്ടിക്കാണിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്; ബി.ജെ.പി 

jithin
കുടിവെള്ളം ചോദിച്ചാല്‍ മദ്യഷോപ്പ് ചൂണ്ടിക്കാണിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്; ബി.ജെ.പി 

ആലപ്പുഴ: കുടിവെള്ളം ചോദിച്ചാല്‍ മദ്യഷോപ്പ് ചൂണ്ടിക്കാണിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍. നഗരത്തില്‍ കുടിവെള്ളം കിട്ടാതായിട്ട് മാസങ്ങളായി, എന്നിട്ടും അധികാരികള്‍ക്ക് അനക്കമില്ല, ജല അതോറിറ്റിയിലെ ഉന്നതര്‍ക്കും ഭരണക്കാര്‍ക്കും വന്‍കിട കുടിവെള്ള കമ്പനികളുമായുള്ള രഹസ്യബന്ധമാണ് ഇതിനു കാരണം. ജല അതോറിറ്റി ആകെ അഴിമതിയിലാണ്.

കോടികള്‍ മുടക്കി സ്ഥാപിച്ച കുടിവെള്ള പൈപ്പുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൊട്ടി തകര്‍ന്ന് ശുദ്ധജല വിതരണം നിലയ്ക്കുകയും റോഡുകള്‍ പൊട്ടിപൊളിയുകയും ചെയ്യുന്നു. ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് ഉപയോഗിച്ചതെന്നും കരാറുകാരന്‍ ഉപകരാര്‍ നല്‍കിയാണ് പണി ചെയ്തതെന്നും മന്ത്രി തന്നെ പറയുന്നു. പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നതിലല്ല, പുതിയ കണക്ഷനുകള്‍ നല്‍കി കൈക്കൂലി വാങ്ങുന്നതിനാണ് ഇവര്‍ക്ക് താല്പര്യം.

ജനങ്ങളുടെ കുടിവെള്ള ക്ഷാമം പോലും പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജി വെച്ച് മാതൃക കാട്ടണം, അദ്ദേഹം പറഞ്ഞു. കുടിനീര്‍ തരൂ,നഗരത്തിലെ ശുദ്ധജല ക്ഷാമം ഉടന്‍ പരിഹരിക്കൂ എന്നാവശ്യപ്പെട്ടുകൊണ്ടു ആലപ്പുഴ നിയോജക മണ്ഡലം തുമ്പോളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന വാട്ടര്‍ അതോറിറ്റി മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുമ്പോളി ഏരിയ പ്രസിഡന്റ് സജി.പി.ദാസ് പ്രതിക്ഷേധ മാര്‍ച്ചിന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എന്‍.ഡി. കൈലാസ് മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജനറല്‍ സെക്രട്ടറി ജി. മോഹനന്‍, ഏരിയ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളായ വിശ്വവിജയപാല്‍, ്അറിയുച്ചു. എന്‍.എം., മറ്റു ഏരിയ ഭാരവാഹികളായ ശ്യാം കുമാര്‍, സുധി.എസ്,കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Read more topics: liquor, BJP, cpm
English summary
Kerala is ruled by the liquor barrier that asks for drinking water. BJP
topbanner

More News from this section

Subscribe by Email