Wednesday November 14th, 2018 - 7:50:pm
topbanner

സംസ്ഥാനത്തെ ആദ്യ പെറ്റ്‌കോക്ക് വൈദ്യുത പദ്ധതി അടുത്ത വര്‍ഷംകൊച്ചിയില്‍

NewsDesk
സംസ്ഥാനത്തെ ആദ്യ പെറ്റ്‌കോക്ക് വൈദ്യുത പദ്ധതി അടുത്ത വര്‍ഷംകൊച്ചിയില്‍

കൊച്ചി:കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ ഉപോത്പന്നമായ പെറ്റ്‌കോക്ക് ഉപയോഗിച്ചുളള വൈദ്യുത പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ തുടക്കമിടുന്നു. 500 മുതല്‍ 600 മെഗാവാട്ട് വരെ ഉല്പാദിപ്പിക്കാനാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.അടുത്ത വര്‍ഷം പദ്ധതി പ്രാവര്‍ത്തികമാകും.

റിഫൈനറിയുടെ നവീകരണ പദ്ധതി നടക്കുന്ന ഇരുമ്പനത്ത് തന്നെ 150 ഏക്കറോളം വരുന്ന ഫാക്ട് ഭൂമിയിലാലാണ് വൈദ്യുത പദ്ധതി വിഭാവനം ചെയ്യുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേരള ലിമിറ്റഡാണ് (ഇന്‍കെല്‍) ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

കൊച്ചി എണ്ണശുദ്ധീകരണശാല നടപ്പാക്കുന്ന സംയോജിത റിഫൈനറി വികസന പദ്ധതിയുടെ ഭാഗമായാണ് പെറ്റ്‌കോക്ക് അടിസ്ഥാന ഇന്ധനമായി ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നത്. നവീകരണ പദ്ധതി പൂര്‍ത്തിയായാല്‍ 2016 ഓടെ പ്രതിവര്‍ഷം 14 ലക്ഷം ടണ്‍ പെട്രോളിയം കോക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും.

ഒന്നര വര്‍ഷം മുമ്പാണ് പദ്ധതിയുടെ സാധ്യതാപഠനത്തിന് ഇന്‍കെലിനെ സംസ്ഥാനസര്‍ക്കാര്‍നിയോഗിച്ചത്. അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കുമ്പോഴുണ്ടാകുന്ന ഉപോത്പന്നമാണ് പെട്രോകോക്ക്. നിരവധി രാജ്യങ്ങളില്‍ ഈ ഇന്ധനം ഉപയോഗിച്ച് ഊര്‍ജ്ജോത്പാദനം നടത്തുന്നുണ്ട്. ഇതേപ്പറ്റിയുളള വിശദമായ പഠനത്തിന് ശേഷമാണ് പദ്ധതിക്ക് പച്ചക്കൊടികാണിക്കുന്ന റിപ്പോര്‍ട്ട് ഇന്‍കെല്‍ തയ്യാറാക്കിയത്.

ഒട്ടേറെ അനുകൂല ഘടകങ്ങളാണ് പദ്ധതിക്കുളളത്. പരിസ്ഥിതി സൗഹൃദമായതിനാല്‍തന്നെ എതിര്‍പ്പിനുള്ള സാധ്യതകളില്ല. ഇന്ധന ലഭ്യത സുഗമമായിരിക്കുമെന്നുമാത്രമല്ല, റിഫൈനറിയോട് ചേര്‍ന്നുതന്നെ പദ്ധതി വരുന്നതിനാല്‍ കടത്തുകൂലിയും ഉണ്ടാവില്ല. ജലലഭ്യത, മെച്ചപ്പെട്ട റോഡ്‌സൗകര്യം, നൂതന സാങ്കേതികവിദ്യ എന്നിവയെല്ലാം പദ്ധതിയെ മികച്ചതാക്കുന്നു.

സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതിയെന്നാണ് ഇന്‍കെല്‍ എംഡി ടി.ബാലകൃഷ്ണന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തില്‍ പ്രധാന പങ്ക് ഈ പദ്ധതി വഹിക്കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

കെ.എസ്.ഐ.ഡി.സി ആയിരിക്കും ഫാക്ടിന്റെ ഭൂമി ഏറ്റെടുക്കുക. പെറ്റ്‌കോക്ക് വൈദ്യുത പദ്ധതിക്കുവേണ്ടി മാത്രമാണെന്ന കരാറിലായിരിക്കണം ഭൂമി ഏറ്റെടുക്കലെന്ന് സര്‍ക്കാര്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കുറച്ചു സ്ഥലത്ത് ഏറ്റവും പരിസ്ഥിതി സൗഹൃദമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായി ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ഇന്‍കെല്‍ അറിയിച്ചു.

Read more topics: Petcoke Power Plant ,cochin
English summary
Kerala's first petcoke project will launch on cochi
topbanner

More News from this section

Subscribe by Email