Wednesday February 20th, 2019 - 2:52:am
topbanner

ക്ഷേത്രക്കുളത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

sadk
ക്ഷേത്രക്കുളത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കായംകുളം: കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചുനക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി വെട്ടിയാര്‍ പള്ളിമുക്ക് കല്ലുപറമ്പില്‍ (നന്ദനം) രാധാകൃഷ്ണന്റെ മകന്‍ അഖില്‍ കൃഷ്ണ (16) നാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 3.30 ന് ആയിരുന്നു സംഭവം. ചുനക്കരയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയശേഷം മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് ആറാട്ടുകുളത്തില്‍ കുളിക്കാന്‍ പോയത്.

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന അഖിലിനെ മാവേലിക്കരയില്‍നിന്നെത്തിയ അഗ്‌നിശമനസേന പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Viral News

English summary
Kayamkulam, Girl, sunk to death in temple pond
topbanner

More News from this section

Subscribe by Email