Sunday September 23rd, 2018 - 11:02:am
topbanner

കേന്ദ്ര സര്‍വകലാശാലയില്‍ വീണ്ടും യുവാക്കളുടെ ആത്മഹത്യാ ഭീഷണി

sadk
കേന്ദ്ര സര്‍വകലാശാലയില്‍ വീണ്ടും യുവാക്കളുടെ ആത്മഹത്യാ ഭീഷണി

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയ്ക്ക് സ്ഥലം വിട്ടുനല്‍കിയിട്ടും ജോലിലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വീണ്ടും യുവാക്കളുടെ ആത്മഹത്യാ ഭീഷണി. പ്രദേശത്തെ മാളോത്തുംപാറ കോളനിയിലെ എട്ടു യുവാക്കളാണ് കേന്ദ്ര സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ഇന്നലെ രാവിലെ വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിലാണ് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ഇവര്‍ താഴെയിറങ്ങാന്‍ തയാറായത്. കഴിഞ്ഞ മാസം ഇതേ കോളനിയിലെ 14 പേര്‍ കാംപസില്‍ പുതുതായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

കേന്ദ്ര മന്ത്രി ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനായി എത്തുന്നതിനു തലേ ദിവസമാണ് അന്ന് യുവാക്കള്‍ ഭീഷണി മുഴക്കിയത്. പ്രദേശ വാസികളായ യുവാക്കള്‍ക്ക് സ്ഥിരം ജോലി നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാ ഭീഷണിയുമായി അന്ന് യുവാക്കള്‍ കെട്ടിടത്തിന് മുകളില്‍ കയറി അധികൃതരെ വെട്ടിലാക്കിയത്. നീണ്ട 10 മണിക്കൂറോളം പാലിസിനേയും,അഗ്‌നിശമന സേനയേയും, ജില്ലാ ഭരണാധികാരികളെയും മുള്‍മുനയില്‍ നിര്‍ത്തിയ യുവാക്കള്‍ക്ക് പിന്തുണയുമായി കോളനിയിലെ സ്ത്രീകളും കുട്ടികളും നിലയുറപ്പിച്ചതോടെ അധികൃതര്‍ ഊരാക്കുരുക്കിലാവുകയും ചെയ്തിരുന്നു.

ഒടുവില്‍ കെട്ടിട ഉദ്ഘാടനത്തിനെത്തുന്ന കേന്ദ്ര മന്ത്രിയുമായി സംസാരിച്ച് തീരുമാനം ഉണ്ടാക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് ഇവര്‍ ആത്മഹത്യാ ഭീഷണിയില്‍ നിന്നും പിന്മാറിയത്. എന്നാല്‍ ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ഡല്‍ഹിയില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രി നിര്‍വഹിച്ചതോടെ ഇവര്‍ക്ക് നല്‍കിയ ഉറപ്പ് ജില്ലാ ഭരണാധികാരികള്‍ക്ക് പാലിക്കാനായിരുന്നില്ല.

ഇതിനെ തുടര്‍ന്നാണ് എട്ടു യുവാക്കള്‍ ഇന്നലെ വീണ്ടും കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലിസും മറ്റും ഇടപ്പെട്ട് ഇവരെ അനുനയിപ്പിക്കുകയായിരുന്നു. ഈ മാസം 11 ന് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിന്മേലാണ് യുവാക്കളെ കെട്ടിടത്തിന് മുകളില്‍ നിന്നും പൊലിസ് താഴെയിറക്കിയത്. സര്‍വകലാശാലയ്ക്ക് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് പകരം സ്ഥലവും ജോലിയും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം നല്‍കിയെങ്കിലും സ്ഥിരം ജോലി നല്‍കാതിരുന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്.

 

'ആരാണ് കൂടുതല്‍ സുഖം തന്നത്, വലുപ്പമെത്ര'; വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് യുവതി

ജഗതിയുടെ നായികയാകാന്‍ വിസമ്മതിച്ച നടിമാരെ അറിയാമോ?

Read more topics: Kasarkode, Suicide, threat
English summary
Kasarkode, youth, Suicide threat
topbanner

More News from this section

Subscribe by Email