Tuesday November 20th, 2018 - 5:07:pm
topbanner

വിഷം കഴിച്ച വിദ്യാര്‍ഥിനി മരിച്ച വിവരമറിഞ്ഞ യുവാവ് തൂങ്ങി മരിച്ചു

sadk
വിഷം കഴിച്ച വിദ്യാര്‍ഥിനി മരിച്ച വിവരമറിഞ്ഞ യുവാവ് തൂങ്ങി മരിച്ചു

കാസര്‍കോട്: വിഷം കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വിവരമറിഞ്ഞു യുവാവ് തൂങ്ങിമരിച്ചു. പരപ്പ ബാനം നെല്ലിയറ കോളനിയിലെ ബാലകൃഷ്ണന്റെ മകളും ബാനം ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ രാധിക (15)യാണ് മരിച്ചത്.

വിവരമറിഞ്ഞ് നെല്ലിയറ കോളനിയിലെ തെങ്ങുകയറ്റ തൊഴിലാളി നന്ദു എന്ന നന്ദകുമാര്‍ (19) ആണ് തൂങ്ങി മരിച്ചത്. അയല്‍വാസികളായ ഇരുവരും ഒരാഴ്ച മുന്‍പു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ അവശനിലയില്‍ കണ്ട ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാധിക ഗുരുതരാവസ്ഥയിലായിരുന്നു.

നന്ദു പ്രഥമ ശുശ്രൂഷക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഞായറാഴ്ച രാത്രി രാധിക മരിച്ച വിവരമറിഞ്ഞതോടെ നന്ദുവിനെ കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

 

ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് ആഷിക് അബു

 ആര്‍ എസ് വിമല്‍ കര്‍ണന്‍ ഒരുക്കുന്നത് 300കോടി ബജറ്റില്‍

 

Read more topics: Kasarkode, lovers, suicide
English summary
Kasarkode, lovers, suicided
topbanner

More News from this section

Subscribe by Email