Wednesday March 20th, 2019 - 1:25:pm
topbanner
topbanner

കാസർക്കോട് ആസ്പത്രിയിലെ വനിതാ ജീവനക്കാരുടെ പ്രശ്നത്തിൽ പരിഹാരം കാണുമെന്ന് വനിതാ കമ്മീഷൻ

princy
കാസർക്കോട് ആസ്പത്രിയിലെ വനിതാ ജീവനക്കാരുടെ പ്രശ്നത്തിൽ പരിഹാരം കാണുമെന്ന് വനിതാ കമ്മീഷൻ

കാസർക്കോട്: മാവുങ്കലിലെ സഞ്ജീവനി ആസ്പത്രിയിലെ വനിതാ ജീവനക്കാരുടെ പ്രശ്നത്തിൽ കേരള വനിതാ കമ്മീഷൻ ഇടപെടുന്നു. ആസ്പത്രി മാനേജ്മെന്റിനെതിരെ ഒരു വിഭാഗം സ്ത്രീ ജീവനക്കാർ വനിതാ കമ്മീഷന് നൽകിയ പരാതിയെ തുടർന്ന് ആസ്പത്രി അധികൃതരോട് വിശദമായ റിപ്പോർട്ട് തേടാൻ തീരുമാനിച്ചതായി കമ്മീഷൻ അംഗം ഡോ ഷാഹിദാ കമാൽ പറഞ്ഞു.

പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് ലഭ്യമാക്കാനും തുടർന്ന് ഇരു കക്ഷികളെയും അടുത്ത സിറ്റിംഗിൽ വിളിപ്പിക്കാനും തീരുമാനിച്ചതായി ഡോ ഷാഹിദാ കമാൽ അറിയിച്ചു.ആസ്പത്രി മാനേജ്മെന്റ് സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുളളവർക്ക് ശമ്പളവും ആനുകൂല്യങ്ങളും നിഷേധിച്ചതായും ഗുണ്ടകളെ കൊണ്ട് വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും വനിതാ കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നു. ഇന്ത്യൻ നഴ്സസ് അസോസിയേഷനാണ് പരാതി നൽകിയിരിക്കുന്നത്.

Viral News

English summary
Women's Commission would solve the issue of women employees in Kasargod hospital
topbanner

More News from this section

Subscribe by Email