Wednesday September 18th, 2019 - 5:13:pm
topbanner
Breaking News
jeevanam

കാസർഗോഡ് മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു

Anusha Aroli
കാസർഗോഡ് മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു

കാസർഗോഡ് : മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം എഡിഎം:സി ബിജുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ നടന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തല അവലോകന യോഗം നടത്താന്‍ യോഗം നിര്‍ദേശിച്ചു. ജില്ലാ അടിയന്തഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍(ഇഒസി-എമര്‍ജസി ഓപ്പറേഷന്‍ സെന്റര്‍) റവന്യൂ, പോലീസ്, അഗ്‌നിശമന സേന എന്നി വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തികൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന് ഉറപ്പുവരുത്തുവാനും യോഗം തീരുമാനിച്ചു.

ജലസേചന വകുപ്പുകളിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങളിലേക്ക് നിയോഗിക്കും. ജില്ലയിലെ മഴയും ജലവും അണക്കെട്ടിലെ ജലവും സംബന്ധിച്ച വിവരങ്ങള്‍ അതത് ദിവസം ക്രോഡീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കാന്‍ മേല്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. മലയോര ജില്ലകളില്‍ എല്ലാ ദിവസവും ഭൂജല വകുപ്പ്, മൈനിംഗ് ആന്റ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ് എന്നീ വകുപ്പുകളില്‍ ഒന്നിലെ ജിയോളജിക്കല്‍ അസിസ്റ്റന്റ്, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥന്‍, അസിസ്റ്റന്റ് ജിയോളജസ്റ്റില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങളിലേക്ക് നിയോഗിക്കും.

ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തില്‍ രണ്ട് സ്ഥിരം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കും. ഈ മൊബൈല്‍ ഫോണ്‍ നമ്പറില്‍ വാട്‌സ് ആപ് ഉണ്ടാകും. സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ച് മാറ്റുവാന്‍ ദുരന്ത നിവാരണ നിയമ പ്രകാരം പൊതു ജനങ്ങള്‍ക്ക് പത്ര മാധ്യമങ്ങള്‍ വഴി നിര്‍ദേശം നല്‍കും. പരസ്യ ഹോഡിങ്ങുകളുടെ ബലം പരിശോധിക്കുകയും ഇവ കാറ്റില്‍ മറിഞ്ഞ് വീണ് നഷ്ട്ടവും ജീവ ഹാനിയും ഉണ്ടാക്കുന്നില്ലെന്നും ഉറപ്പാക്കും. ജില്ലയില്‍ ഇത്തരം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് യോഗം ആവശ്യപ്പെട്ടു.

എല്ലാ താലൂക്കിലും അഗ്‌നി ശമന സേനയുടേയോ പോലിസിന്റെയോ ഒരു ടവര്‍ ലൈറ്റ് എങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തും. അതാത് ആഴ്ചയില്‍ അനുവദിക്കുന്ന വ്യക്തിഗതമായ ദുരിതാശ്വാസം സംബന്ധിച്ച വിവരവും ക്യാമ്പുകള്‍, നാശനഷ്ടം എന്നിവ സംബന്ധിച്ച വിവരവും ക്രോഡീകരിച്ച് ജില്ലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൃഷി നഷ്ടവുമായി ബന്ധപ്പെട്ട വിവരം അതാത് കൃഷി ഓഫീസില്‍ സൂക്ഷിക്കണം. ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഫിറ്റ്‌നസ് തദ്ദേശ സ്വയംഭരണ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറെ കൊണ്ട് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിപ്പിക്കണം.

ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങള്‍ സ്‌കൂള്‍, ആശുപത്രി എന്നിവ നടത്താന്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ജില്ലയിലെ എല്ലാ ആശുപത്രികളുടെയും അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ദുരന്ത പ്രതികരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവാന്‍ സന്നദ്ധതയുള്ള സന്നദ്ധ സംഘടനകള്‍ , സുമനസ്‌കരായ വ്യക്തികള്‍ എന്നിവരെ താലൂക്ക് തലത്തില്‍ വിളിച്ച് ചേര്‍ക്കാന്‍ പത്ര പരസ്യം നല്‍കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വകുപ്പും ഒരു ജില്ലാതല നോഡല്‍ ഓഫീസറെ നിയമിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Viral News

English summary
Monsoon Preparation activities in Kasargod Review meeting joined
topbanner

More News from this section

Subscribe by Email