Tuesday July 23rd, 2019 - 10:39:am
topbanner
topbanner

കാസർഗോഡിന്റെ വ്യവസായ കിതപ്പ് മാറ്റിയെടുക്കുവാന്‍ കാസർഗോഡ് ബില്‍ഡേര്‍സ് ആന്റ് ട്രേഡേര്‍സിന്റെ നൂതന സംരംഭം

fasila
കാസർഗോഡിന്റെ വ്യവസായ കിതപ്പ് മാറ്റിയെടുക്കുവാന്‍ കാസർഗോഡ് ബില്‍ഡേര്‍സ് ആന്റ് ട്രേഡേര്‍സിന്റെ നൂതന സംരംഭം

കാസർഗോഡ്: കാലം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മള്‍ മാറേണ്ടത് അനിവാര്യമായി വന്നിരിക്കയാണ്. നൂതന സാങ്കേതികവിദ്യകള്‍ അതിവേഗം വികസിച്ച് എല്ലാ മേഖലകളും കീഴടക്കി കൊണ്ടിരിക്കുമ്പോള്‍, നമ്മള്‍ പഴഞ്ചന്‍ രീതികളുമായി മുമ്പോട്ടുപോകുകയാണെങ്കില്‍ ജീവിതപാതയില്‍ നിന്നും പിന്‍തള്ളപ്പെട്ടു പോകും. കര്‍ഷകര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഉല്പന്നങ്ങള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നു. നിത്യോപയോഗ സാധനങ്ങളുടെ ദിനംപ്രതിയുള്ള അനിയന്ത്രിതമായ വിലവര്‍ദ്ധനവു കാരണം കുടുംബ ബഡ്ജറ്റുകള്‍ താളംതെറ്റുന്നു. നിര്‍മ്മാണസാമഗ്രികളുടെ വിലവര്‍ദ്ധനവ് മൂലം പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരുവീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കുന്നില്ല. കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുവാതിരിക്കുവാനും, കുടുംബബഡ്ജറ്റുകള്‍ താളംതെറ്റുവാനും വീടെന്ന സ്വപ്നം പൂവണിയാതിരിക്കുവാനും പ്രധാന കാരണം ഇടനിലക്കാരുടെ ഇടപെടലാണ്.

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് നേരിട്ട് സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് അവര്‍ ഇന്ന് അനുഭവിക്കുന്ന സാമ്പത്തികപ്രയാസം ഇല്ലാതാക്കുന്നതിനുവേണ്ടി ഉദയം ചെയ്ത നൂതന ആശയമാണ് കാസർഗോഡ് ബില്‍ഡേര്‍സ് & ട്രേഡേര്‍സ് എന്ന കമ്പനിയുടെ രൂപീകരണം. മെയ്യനങ്ങാതെ കൊള്ളലാഭം ഉണ്ടാക്കുന്ന ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലയ്ക്ക് സാധനങ്ങള്‍ എത്തിക്കുക, ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ന്യായമായ നിരക്കില്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ ജനങ്ങള്‍ക്കും വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചുകൊടുക്കുക, പാവങ്ങളെ സഹായിക്കുക എന്നിവയാണ് പ്രധാനമായും കമ്പനിയുടെ ലക്ഷ്യം. കമ്പനിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് നിർവഹിച്ചിരുന്നു.

വ്യവസായരംഗത്തും നിര്‍മ്മാണരംഗത്തും കാസർഗോഡിന്റെ കിതപ്പ് മാറ്റിയെടുക്കുവാന്‍ കാസർഗോഡ് ബില്‍ഡേര്‍സ് ആന്റ് ട്രേഡേര്‍സ് എന്ന നൂതന ആശയത്തിന് സാധിക്കുമെന്ന് ശ്രീ. എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വിജയം വരിച്ച സംരംഭകരെ കണ്ടെത്തി ജന്മം നല്‍കിയ കമ്പനിയുടെ പ്രവര്‍ത്തനം സുഗമവും സുതാര്യവുമാകത്തക്ക വിധത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളതിനാല്‍ കമ്പനിയുടെ സഹകരണം സര്‍ക്കാര്‍ തലത്തിലും ഉപകാരപ്പെടുമെന്ന് നിസംശയം പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനേജിംഗ് ഡയറക്ടര്‍ കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ വിഷയം അവതരിപ്പിച്ചു. റിട്ട. എസ്.ബി.ഐ. മാനേജര്‍ എം.കെ. രാധാകൃഷ്ണന്‍, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ദിനകര്‍റൈ, പീപ്പിള്‍സ് ഫോറം സെക്രട്ടറി എം. പത്മാക്ഷന്‍, ശ്രീകൃഷ്ണ ഹാര്‍ഡ്‌വേര്‍സ് ഉടമ സുരേഷ്, ശ്യാംപ്രകാശ് (ചേംബര്‍ ഓഫ് കൊമേഴ്‌സ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡയറക്ടര്‍മാരായ കെ.കെ. തമ്പാന്‍ നായര്‍ സ്വാഗതവും, എം.കെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Read more topics: Kasaragod, builders, traders
English summary
Kasaragod builders traders Innovative enterprise
topbanner

More News from this section

Subscribe by Email