കുണ്ടംകുഴി: സംസ്ഥാന എക്സ്സ്സൈസ് വകുപ്പിന്റെയും കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ വിമുക്തിമിഷന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. എക്സ്സൈസ് ഇൻസ്പെക്ടർ പി.ഉമ്മർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്റെ ചുമതല വഹിക്കുന്ന പി.ഹാഷിം അധ്യക്ഷനായി.
ആയിരത്തിലധികം ലഹരിവിരുദ്ധ ക്ലാസുകളെടുത്ത് ശ്രദ്ധേയനായ വിമുക്തിമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.ജി രഘുനാഥൻ ക്ലാസെടുത്തു. പ്രിവന്റീവ് ഓഫിസർ കെ.എം പ്രദീപ്, സിവിൽ എക്സൈസ് ഓഫിസർ സി.വിജയൻ, സ്റ്റാഫ് സെക്രട്ടറി കെ.പുഷ്പരാജൻ, സി.പി.ഒ കെ.അശോകൻ എന്നിവർ സംസാരിച്ചു