topbanner
Saturday November 25th, 2017 - 4:34:pm
topbanner
Breaking News

തളിപ്പറമ്പ് കരിങ്കല്‍ ക്വാറിയില്‍ നിന്ന് സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്ത സംഭവത്തിൽ ക്വാറിഉടമ അറസ്റ്റില്‍

suvitha
തളിപ്പറമ്പ് കരിങ്കല്‍ ക്വാറിയില്‍ നിന്ന് സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്ത സംഭവത്തിൽ ക്വാറിഉടമ അറസ്റ്റില്‍

തളിപ്പറമ്പ്: ചേപ്പറമ്പലിലെ കരിങ്കല്‍ക്വാറിയില്‍നിന്ന് ഡിറ്റനേറ്ററും ജലാറ്റിന്‍സ്റ്റിക്കുമെുള്‍പ്പെടെ വന്‍സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ ക്വാറിഉടമ അറസ്റ്റില്‍. പയറ്റിയാലിലെ കണ്ണൂര്‍ സ്‌റ്റോണ്‍ ക്രഷറിന്റെയും ചേപ്പറമ്പ് പാലോറകുന്നിലെ കരിങ്കല്‍ക്വാറിയുടെയും ഉടമകളിലൊരാളായ കൊളച്ചേരി കമ്പിലെ പി.പി അബ്ദുള്‍നാസറിനെ (50) യാണ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്.

തുടർന്ന് തളിപ്പറമ്പ് ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍നാസറിനെ 23 വരെ റിമാന്‍ഡ് ചെയ്തു. ക്രഷറിന്റെ പാര്‍ട്ണര്‍മാരിലൊരാളായ മയ്യിലിലെ ജാബിദ് ഒളിവിലാണ്. പാലോറ കുന്നിനുതാഴെ വാഹനങ്ങള്‍ നിര്‍ത്തി വെള്ളിയാഴ്ച പകല്‍ മൂന്നോടെ വേഷം മാറിയാണ് ഡിവൈഎസ്പിയും സംഘവും കുന്നിന്‍മുകളിലെ ക്വാറിയില്‍ റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ 380 ജലാറ്റിന്‍സ്റ്റിക്ക്, 405 ഡിറ്റനേറ്റര്‍, 732 മീറ്റര്‍ ഫ്യൂസ് വയര്‍, ഡിറ്റനേറ്ററും ഫ്യൂസ് വയറുമായി ഘടിപ്പിച്ച് തയ്യറാക്കിയ 19 സ്‌ഫോടകവസ്തുക്കള്‍, രണ്ട് ജെസിബി ഹിറ്റാച്ചികള്‍, മൂന്ന് കംപ്രസ്സര്‍ ട്രാക്ടറുകള്‍, പ്ലാസ്റ്റിക്ക് ബാരലുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു.

രേഖകളില്ലാതെ തമിഴ്‌നാട്, കര്‍ണ്ണാടകത്തിലെ കുടക് തുടങ്ങിയിടങ്ങളില്‍നിന്നുള്ള സ്‌ഫോടകവസ്തുക്കള്‍ ക്വാറിയില്‍ വന്‍തോതില്‍ സംഭരിച്ചിരുന്നു. ജലാറ്റിന്‍സ്റ്റിക്കും ഡിറ്റനേറ്ററുകളും പോളിത്തീന്‍ സഞ്ചികളിലും പ്ലാസ്റ്റിക് ചാക്കുകളിലും ഭദ്രമായി പൊതിഞ്ഞ് പൂഴിമണലിലും ക്വാറിമണ്ണിലും പൂഴ്ത്തിയ നിലയിലുമായിരുന്നു. ശ്രീകണ്ഠാപുരം സിഐ വി.വി. ലതീഷാണ് കേസ് അന്വേഷിക്കുന്നത്.

English summary
The quarry owner was arrested for allegedly capturing a explosive factory in Karinkal Quarry
topbanner topbanner

More News from this section

Subscribe by Email