Sunday December 16th, 2018 - 6:30:pm
topbanner

കരീബിയന്‍സ് അഖിലേന്ത്യാ ഫുട്‌ബോളില്‍ പറശിനിക്കടവിന്റെ അരങ്ങേറ്റം: ഇന്ന് തീപ്പാറും പോരാട്ടം

jithin
കരീബിയന്‍സ് അഖിലേന്ത്യാ ഫുട്‌ബോളില്‍ പറശിനിക്കടവിന്റെ അരങ്ങേറ്റം: ഇന്ന് തീപ്പാറും പോരാട്ടം

തളിപ്പറമ്പ്: ഉണ്ടപ്പറമ്പ് മൈതാനിയില്‍ നടക്കുന്ന കരീബിയന്‍സ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പറശിനിക്കടവ് ബ്രദേര്‍സ് ഇന്ന് അരങ്ങേറും.

നാട്ടുകാരായ പറശിനിക്കടവ് ബ്രദേര്‍സിന്റെ മത്സരം വീക്ഷിക്കാന്‍ കാണികളുടെ വലിയ നിര തന്നെ സ്റ്റേഡിയത്തിലെത്തുമെന്നാണ് സൂചന. രാത്രി 8.15 മുതലാണ് മത്സരം. സെവന്‍സ് ഫുട്‌ബോളിലെ തന്നെ ഏറ്റവും പ്രമുഖരായ താരങ്ങളെയാണ് പറശിനി ബ്രദേര്‍സ് കളത്തിലിറക്കുന്നത്. അഭിലാഷ് എഫ്.സി പാലക്കാടാണ് എതിരാളികള്‍.

അതിനിടെ വെള്ളിയാഴ്ച്ച രാത്രി നടന്ന മത്സരത്തില്‍ അഭിലാഷ് എഫ്.സി പാലക്കാട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എ.വൈ.സി ഉച്ചാരക്കടവിനെ കീഴടക്കി. ആഷിഖിന്റെ ഇരട്ടഗോള്‍ മികവിലാണ് അഭിലാഷ് എഫ്.സിയുടെ ജയം.

സെവന്‍സ് ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തിലാദ്യമായി വാനിഷിംഗ് സ്‌പ്രേ ഉപയോഗിച്ച മത്സരം കൂടിയായിരുന്നു വെള്ളിയാഴ്ച്ചത്തേത്. വിജയത്തിന്റെ കരുത്തുമായാണ് അഭിലാഷ് എഫ്.സി ഇന്ന് പറശിനി ബ്രദേഴ്‌സിനെതിരെ ഇറങ്ങുന്നത്. ഫലത്തില്‍ ഇന്ന് മത്സരം തീപാറുമെന്നുറപ്പാണ്.

ഫോട്ടോസ്: സുബൈര്‍ സൂപ്പര്‍ വിഷന്‍

Read more topics: thalipparamba, kareebians,football
English summary
Kareebian All India football match; debut OF Prassinikkadavu,
topbanner

More News from this section

Subscribe by Email