Tuesday November 20th, 2018 - 9:55:pm
topbanner

കണ്ണൂർ റെയിൽവേ സ്റ്റേഷൻ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി: ശ്രീമതി ടീച്ചർ എം പി സന്ദർശനം നടത്തി

bincy
കണ്ണൂർ റെയിൽവേ സ്റ്റേഷൻ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി: ശ്രീമതി ടീച്ചർ എം പി സന്ദർശനം നടത്തി

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ശ്രീമതി ടീച്ചർ എം പി സന്ദർശനം നടത്തി. റെയിൽവേ സ്റ്റേഷൻ കെട്ടിടവും സബ്വേ നിർമ്മാണവും ഉൾപ്പെടെ നിരവധിയായ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിൽ അകാരണമായ കാലതാമസം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എം പി യുടെ സന്ദർശനം.

സ്റ്റേഷൻ മാനേജർ മനോജ്, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കമേഴ്സ്യൽ) കൃഷ്ണൻ, സീനിയർ സെക്ഷൻ എഞ്ചിനീയർ പ്രവീൺകുമാർ എന്നിവരെ കൂടാതെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനുമായും എം പി നിർമ്മാണപ്രവൃത്തികളെ സംബന്ധിച്ച് ചർച്ച ചെയ്തു.എം പിയുമായുള്ള ചർച്ചയിൽ റെയിൽവേ കെട്ടിട നിർമ്മാണം 50 ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകി. കൂടാതെ 90% ശതമാനവും പ്രവൃത്തി പൂർത്തിയായ സബ്വേ നവംബർ ഒന്നാം തിയ്യതി മുതൽ യാത്രക്കാർക്കായി തുറന്നു കൊടുക്കുന്ന വിധത്തിൽ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറും ഉറപ്പ് നൽകി.

റെയിൽവേ കോട്ടേഴ്സുകളിൽ 24 എണ്ണത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 24 കോട്ടേഴ്സുകളുടെ പ്രവൃത്തി ഡിസംബർ 25 നുള്ളിൽ പൂർത്തീകരിക്കാനും പ്രധാന പ്രവേശനകവാടത്തിന്റെ പ്രവൃത്തി 15 ദിവസത്തിനകം പൂർത്തീകരിക്കുമെന്നും ഉറപ്പ് ലഭിച്ചു. നിർദ്ദിഷ്ട നാലാം പ്ലാറ്റ്ഫോം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എഗ്രിമെന്റ്
ആയിട്ടുണ്ട്.

English summary
Kannur Railway Station Development Progress Improvements: Mrs. Teacher MP visited the site
topbanner

More News from this section

Subscribe by Email