Thursday November 15th, 2018 - 11:47:am
topbanner

കണ്ണൂർ മെഡ് സിറ്റിക്കെതിരെ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് വിധവയ്ക്കും കുടുംബത്തിനും ഗുണ്ടാസംഘത്തിന്റെ ഭീഷണി

fasila
കണ്ണൂർ  മെഡ് സിറ്റിക്കെതിരെ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് വിധവയ്ക്കും കുടുംബത്തിനും ഗുണ്ടാസംഘത്തിന്റെ ഭീഷണി

കണ്ണൂര്‍: വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടുവെന്നാരോപിച്ച് വിധവയായ സ്ത്രീയും കുടുംബവും താമസിക്കുന്ന വീട്ടില്‍ കയറി ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയതായി പരാതി. പള്ളിക്കുന്ന് ഇടച്ചേരി കനാല്‍റോഡിലെ വട്ടമറ്റത്തില്‍ മോളി മാത്യുവാണ് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.

മോളിമാത്യുവും മകന്റെ ഭാര്യയും കൊച്ചുമക്കളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയ്ക്ക് നേതൃത്വം നല്‍കുന്ന  മെഡ് സിറ്റി ഇന്റര്‍നാഷണലിന്റെ ഉടമയും ഏതാനും ഗുണ്ടകളും ഇവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കണ്ണൂര്‍ വിട്ടു പോകണമെന്നും അല്ലെങ്കില്‍ തീര്‍ത്തു കളയുമെന്നും പറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ മകന്‍ മെഡ്സിറ്റിയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഈ സ്ഥാപനം വിട്ട് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.

മെഡ് സിറ്റിയിലെ തട്ടിപ്പുകള്‍ പുറത്തു വിട്ടതിനു പിന്നില്‍ മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന പ്രസ്തുത യുവാവാണെന്ന് ആരോപിച്ചാണ് ഗുണ്ടാസംഘം ഇവര്‍ക്കു നേരെ ഭീഷണിയുമായെത്തിയത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
Kannur Medcity International Academy fake certificate
topbanner

More News from this section

Subscribe by Email