Thursday November 15th, 2018 - 8:06:am
topbanner

കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് റദ്ദാക്കിയ തീരുമാനം പുന:പരിശോധിക്കുക: ശ്രീമതി ടീച്ചർ എം പി

NewsDesk
കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് റദ്ദാക്കിയ തീരുമാനം പുന:പരിശോധിക്കുക: ശ്രീമതി ടീച്ചർ എം പി

കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് റദ്ദാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ശ്രീമതി ടീച്ചർ എം പി ആവശ്യപ്പെട്ടു. ഡിവിഷണൽ റെയിൽവേ മാനേജർക്ക് നൽകിയ കത്തിലാണ് എം പി ഇക്കാര്യം ആവശ്യപ്പെട്ടത്. ട്രാക്ക് നവീകരണത്തിന്റെ പേരിൽ മൂന്ന് ദിവസമാണ് ഇന്റർസിറ്റി എക്സ്പ്രസ് റദ്ദാക്കിയിരിക്കുന്നത്.

എറണാകുളം - ഇടപ്പള്ളി സെക്ഷനിൽ പാത നവീകരിക്കുന്നതിനാണ് ഇന്റർസിറ്റി എക്സ്പ്രസ് ആഗസ്ത് 11 മുതൽ 13 വരെ പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പ്രസ്തുത ട്രെയിൻ ആലുവ വരെയോ അങ്കമാലി വരെയോ സർവ്വീസ് നടത്താവുന്നതാണ്.

ഇതിന് പകരമാണ് പൂർണ്ണമായും റദ്ദ് ചെയ്തിരിക്കുന്നത്. ഒാണം അടുത്തിരിക്കുന്ന സമയത്ത് നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമാവുന്ന ഇന്റർസിറ്റി പോലെയൊരു ട്രെയിൻ റദ്ദ് ചെയ്യുന്നത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തീരുമാനം പുന;പരിശോധിക്കണമെന്നും ആലുവ വരെയൊ അങ്കമാലി വരെയോ ഇന്റർസിറ്റി എക്സ്പ്രസ് സർവ്വീസ് നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ശ്രീമതി ടീച്ചർ ഡിവിഷണൽ റെയിൽവേ മാനേജർക്ക് കത്ത് നൽകിയത്.

English summary
Kannur-Ernakulam Intercity Express canceled
topbanner

More News from this section

Subscribe by Email