topbanner
Saturday November 25th, 2017 - 11:16:am
topbanner
Breaking News

കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ കണ്ടന്റ് ജനറേഷൻ സ്റ്റുഡിയോ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

suvitha
കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ കണ്ടന്റ് ജനറേഷൻ സ്റ്റുഡിയോ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി സജ്ജീകരിച്ച കണ്ടെന്റ് ജനറേഷൻ സ്റ്റുഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾക്കുള്ള പ്രോഗ്രാമുകൾ, ക്ലാസ്സുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ റെക്കോർഡ് ചെയ്യുന്നതിനും പ്രോഗ്രാമുകൾ തൽസമയം വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനും ഉതകുന്ന നൂതന സംവിധാനങ്ങളടങ്ങിയതാണ് സ്റ്റുഡിയോ. തളിപ്പറമ്പ് മണ്ഡലത്തിൽ ആരംഭിച്ച സെന്റർ ഫോർ ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ആന്റ് എഡ്യുക്കേഷൻ ടെക്നോളജി (സിസെറ്റ്) യുടെ ഭാഗമായാണ് പുതിയ സ്റ്റുഡിയോ നിലവിൽ വന്നത്.

ആദ്യഘട്ടമെന്ന നിലയിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്കൂളുകൾ, ലൈബ്രറികൾ എന്നിവയുമായി തൽസമയ ആശയ വിനിമയത്തിനുള്ള സംവിധാനം ഇവിടെയുണ്ട്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ ലൈവ് ഇന്ററാക്ഷൻ സാധ്യമാവുമെന്നതാണ് ഇൗ സ്റ്റുഡിയോയുടെ സവിശേഷത. കേബിൾ നെറ്റ്വർക്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. വരുംനാളുകളിൽ ജില്ലയ്ക്കകത്തും പുറത്തുമുള്ള കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും തൽസമയ ആശയവിനിമയം നടത്താനും ഇതിലൂടെ സാധിക്കും.

സി.സി.ടി.വി കേമറകൾ ഇൗ കേബിൾ ശൃംഖലയുമായി ബന്ധിപ്പിച്ചാൽ അവയുടെ റെക്കോഡിംഗും നിരീക്ഷണവും ഇവിടെ വച്ച് സാധ്യമാവും. ഇവിടെ സ്ഥാപിച്ച ഒാപ്റ്റിക്കൽ നെറ്റ് വർക്ക് യൂനിറ്റിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുക. വീഡിയോ, ഒാഡിയോ റെക്കോഡിംഗിനുള്ള നൂതന ഉപകരണങ്ങളടങ്ങിയതാണ് സ്റ്റുഡിയോ. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നീർത്തടാധിഷ്ഠിത വികസനപദ്ധതികളുടെ പരിശീലനം, ചർച്ചകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് സ്റ്റുഡിയോ സഹായകമാവും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്മാർട്ട് ക്ലാസ്സ് റൂമുകൾക്കാവശ്യമായ ഉള്ളടക്കങ്ങൾ നിർമിക്കാനും സ്റ്റുഡിയോ ഉപയോഗിക്കും. ഉദ്ഘാടനച്ചടങ്ങിൽ പി കെ ശ്രീമതി ടീച്ചർ എംപി, കെ കെ രാഗേഷ് എംപി, ജെയിംസ് മാത്യു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമള ടീച്ചർ, കില ഡയരക്ടർ ജോയ് ഇളമൺ, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സി ശ്രീകുമാർ, സ്റ്റുഡിയോ കോഡിനേറ്റർ ഡോ. സൂരജ് തുടങ്ങിയവർ സംബന്ധിച്ചു.

English summary
CM was inaugurated by the content Generation at Kannur Engineering College
topbanner topbanner

More News from this section

Subscribe by Email