Saturday September 22nd, 2018 - 1:18:am
topbanner

കാറുമായി മരണപ്പാച്ചില്‍; യുവാവ് പൊലിസ് പിടിയില്‍

sadk
കാറുമായി മരണപ്പാച്ചില്‍; യുവാവ് പൊലിസ് പിടിയില്‍

കല്‍പ്പറ്റ: ബത്തേരിയില്‍ നിന്നും കല്‍പ്പറ്റ ഭാഗത്തേക്ക് പൊലിസിനെ വെട്ടിച്ച് അമിതവേഗതയില്‍ കാറോടിച്ചുവന്ന യുവാവിനെ കല്‍പ്പറ്റ ബൈപ്പാസ് ജങ്ഷനില്‍വെച്ച് പൊലിസ് പിടികൂടി. അപകട ഭീഷണിയുയര്‍ത്തി സ്വിഫ്റ്റ് ഡിസയര്‍ കാറുമായി വന്ന ഇയാളെ റോഡിനുകുറുകെ ലോറിയടക്കമുള്ള വാഹനങ്ങള്‍ ക്രോസിട്ടാണ് പിടികൂടിയത്.

കാസര്‍കോട് സ്വദേശി റൗഫാ(26)ണ് കല്‍പ്പറ്റ പൊലിസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 170ഓളം സ്മാര്‍ട് ഫോണുകളും മൂന്നു ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്. ബത്തേരിയില്‍ നിന്നും അമിത വേഗതയില്‍ വരികയായിരുന്ന ഇയാളെ ഹൈവേ പട്രോളിങ് സംഘം തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവരെ കബളിപ്പിച്ച് കാര്‍ വെട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് പോകുന്ന വഴിക്ക് ചില വാഹനങ്ങള്‍ക്ക് തട്ടിയതായും പരാതിയുണ്ട്.

മീനങ്ങാടിയില്‍ വെച്ച് പൊലിസ് കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലിസുകാര്‍ക്ക് നേരെ കാറോടിക്കാനും ഇയാള്‍ ശ്രമിച്ചു. പിന്നീട് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം കല്‍പ്പറ്റ ബൈപ്പാസ് ജങ്ഷനില്‍ ലോറിയും പൊലിസ് വാഹനങ്ങളും ക്രോസിട്ട് നിര്‍ത്തിയാണ് കാര്‍ തടഞ്ഞത്. ഇവിടെ നിന്നും പൊലിസ് ജീപ്പ് തട്ടിതെറിപ്പിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലിസും ചേര്‍ന്ന് ഇയാളെ കീഴ്‌പെടുത്തുകയായിരുന്നു. ബംഗളുരുവില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് മൊബൈലുകള്‍ വാങ്ങി മലപ്പുറം വേങ്ങരയില്‍ കച്ചവടം നടത്തുകയാണ് താന്‍ ചെയ്ത് വരുന്നതെന്ന് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി.

 

ടിപിക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം

 എല്‍സിഡി സ്‌ക്രീനുമായി വിവാഹ ക്ഷണക്കത്ത്; ജയിലില്‍ കിടന്ന മുന്‍ ബിജെപി മന്ത്രി വീണ്ടും വിവാദത്തില്‍

Read more topics: Kalpetta, Rash Driving, Young, Arrest
English summary
Kalpetta, Rash Driving, Young, Arrest
topbanner

More News from this section

Subscribe by Email