Monday December 10th, 2018 - 4:29:pm
topbanner

കണ്ണൂർ ജില്ലാ ആശുപത്രി നവീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കും: കെ വി സുമേഷ്

princy
കണ്ണൂർ ജില്ലാ ആശുപത്രി നവീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കും: കെ വി സുമേഷ്

കണ്ണൂർ: ജില്ലാ ആശുപത്രി വികസനത്തിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് കിഫ്ബി 57.52 കോടി രൂപ അനുവദിച്ച പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് നേരത്തേ സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയുടെ ഭരണാനുമതി ലഭിച്ചതോടെ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പൂര്‍ണമായും നീങ്ങിയതായും അദ്ദേഹം പറഞ്ഞു.

ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിലവിലെ കെട്ടിടങ്ങള്‍ നവീകരിക്കുന്നത് ഉള്‍പ്പെടെയുള്ള രണ്ടാം ഘട്ട വികസനത്തിന് കൂടുതല്‍ ഫണ്ട് ലഭിക്കും. ഇതോടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള 76 കോടിയേക്കാള്‍ കൂടുതല്‍ തുക കിഫ്ബിയില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ മികച്ച രീതിയില്‍ ആശുപത്രിയെ വികസിപ്പിക്കാന്‍ ഇതോടെ വഴിയൊരുങ്ങും. ജില്ലയിലെ സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ മികച്ച ചികില്‍സാസൗകര്യം ലഭ്യമാക്കാന്‍ ജില്ലാ ആശുപത്രി വികസനം യാഥാര്‍ഥ്യമാവുന്നതോടെ സാധിക്കുമെന്നും കെ വി സുമേഷ് പറഞ്ഞു.

English summary
Kannur District Hospital to upgrade modernization activities: KV Sumesh
topbanner

More News from this section

Subscribe by Email