Wednesday November 14th, 2018 - 10:22:am
topbanner

കോടതി ഉത്തരവ് നടപ്പിലാക്കിയാലും, പ്രശാന്തിന് നീതി അകലെ

NewsDesk
കോടതി ഉത്തരവ് നടപ്പിലാക്കിയാലും, പ്രശാന്തിന് നീതി അകലെ

കുറവിലങ്ങാട് : വര്‍ഷങ്ങളായി നീണ്ട നിയമയുദ്ധം, മദ്ധ്യസ്ഥചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഉഴവൂര്‍ വില്ലേജില്‍ തേരുന്താനത്ത് എം.ആര്‍. പ്രശാന്തിന് ആധാരം മുഖേന ലഭിച്ച ഭൂമിയിലെ അതിര് കല്ല് പൊളിച്ച സംഭവത്തില്‍ തെളിവ് ശേഖരിച്ചതിന്റെ പേരില്‍ അയല്‍വാസിയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണവും പീഡനവും ഉഴവൂര്‍ ടൗണിലെ ഓട്ടോറിക്ഷാ െ്രെഡവറായ എം.ആര്‍.പ്രാശാന്തിന്റെ ദുരനുഭവമാണ് ഇത്.

2014 നവംബര്‍ 15ാം തീയതി ഒ.എസ്. 1831/14ാം നമ്പര്‍ കേസില്‍ ലോക അദാലത്ത് വിധിയില്‍ കുടുംബസ്വത്തിന് അവകാശിയും തേരുന്താനത്ത് ജനാര്‍ദ്ദനന്‍ നായരുടെയും രാധാമണിയമ്മയുടെയും മകനായ പരാതിക്കാരന് അര്‍ഹതപ്പെട്ട വസ്തുവിന്റെ വിഹിതം നല്‍കുവാന്‍ ഉത്തരവ് ഉണ്ടായത്. ഇത് അനുസരിച്ച് മാതാവ് രാധാമണി പരാതിക്കാരന് അവകാശപ്പെട്ട 11.6 സെന്റ് ഭൂമി ആധാരം എഴുതി നല്‍കി കോടതി വിധി നടപ്പിലാക്കി. എന്നാല്‍ പിതാവ് ജനാര്‍ദ്ദനന്‍ നായര്‍ പരാതിക്കാരനും മകനുമായ പ്രശാന്തിന് എതിരെ പോലീസിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും കള്ളപരാതികള്‍ നല്‍കുകയും പതിവായി മാറി.

ഇതേ തുടര്‍ന്ന് തനിക്ക് എഴുതി നല്‍കിയ വസ്തുവിന്റെ അതിര് തിരിക്കുവാന്‍ പ്രശാന്ത് വീണ്ടും പാലാ കോടതിയില്‍ അനുമതികള്‍ക്കായി പരാതി നല്‍കുകയും കോടതി അതിര് പൂര്‍ത്തീകരിക്കുവാന്‍ അനുമതി നല്‍കുകയും 02.03.2016 ല്‍ അതിര് തിരിച്ച് കയ്യാല കെട്ടുകയും ചെയ്തു. എന്നാല്‍ പിതാവും മാതാവും എഴുതി നല്‍കിയ ആധാരത്തില്‍ പ്രശാന്തിന് നല്‍കിയ വസ്തുവിന്റെ അതിരിലൂടെ വഴി ഉണ്ടെന്ന് രേഖപ്പെടുത്തിയതിനാല്‍ 5 അടി വീതിയില്‍ പ്രശാന്ത് വഴി ഇടുകയും ചെയ്തു.

ഇതേ വഴിയുടെ നീളമോ വീതിയോ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെയോ, വില്ലേജ് രേഖകളിലോ തിട്ടപ്പെടുത്തിയിട്ടില്ലായെന്ന് 1.11.2013 ല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖാമൂലം സാക്ഷ്യപ്പെടുത്തി.കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അതിനാല്‍ കോടതിയുടെ അനുമതിയോടെ വസ്തുവിന്റെ അതിര് തിരിച്ച് പ്രശാന്ത് നിര്‍മ്മിച്ച കല്ല് കയ്യാലകളും രാത്രിയിലും, പകലുമായി പൊളിക്കുവാന്‍ തുടങ്ങി. ഇതിന് എതിരെ 03.03.2016 ല്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ എതിര്‍കക്ഷികള്‍ കയ്യാലപൊളിച്ചുവെന്നതിന് തെളിവ് ഹാജരാകുവാന്‍ പോലീസ് പരാതിക്കാരനായ പ്രശാന്തിനോട് നിര്‍ദ്ദേശിച്ചു.

നിരവധി ദിവസങ്ങളില്‍ രഹസ്യമായി കാവല്‍ ഇരുന്നപ്പോള്‍ മുല്ലശ്ശേരി സുജാത കയ്യാല പൊളിച്ച് ഓടുന്നത് തന്റെ മൊബൈലില്‍ പകര്‍ത്തി കോപ്പി എടുത്ത് പാലാ കോടതിയില്‍ നല്‍കി. സുജാത നല്‍കിയ പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ കയ്യാല പൊളിച്ച വിഷയം വീണ്ടും പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും എതിര്‍കക്ഷി സുജാത കയ്യാല പൊളിച്ചിട്ട് ഓടുന്ന ഫോട്ടോ തന്റെ കൈവശമുണ്ടെന്ന് പോലീസിനെ അറിയിച്ചു.

ഇതറിഞ്ഞ സുജാത തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുത്തു എന്നു ആരോപിച്ച് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുകയും പോലീസ് പ്രശാന്തിനെ സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും ചെയ്തു. തന്റെ പുരയിടത്തില്‍ അതിക്രമിച്ച്കയറി കയ്യാല പൊളിക്കുന്നത് തെളിവിനായി ശേഖരിച്ചത് കുറ്റകരമാണെന്നാണ് പോലീസ് ഭാഷ്യം. കയ്യാല പൊളിച്ച പരാതി സിവില്‍ സ്വഭാവമുള്ളതിനാല്‍ കോടതിയെ സമീപിക്കുവാനും പോലീസ് വക ഉപദേശവും കിട്ടി. വര്‍ഷങ്ങളായി വസ്തുവിന്റെ പേരില്‍ പോലീസിലും, കോടതിയിലും കയറിയിറങ്ങി ബുദ്ധിമുട്ടുന്ന പ്രശാന്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ഒരുങ്ങുകയാണ്.

English summary
KURUVILANGAD, UZHAVOOR, THERUNTHANATH MR PRASHANTH
topbanner

More News from this section

Subscribe by Email