Monday December 10th, 2018 - 9:49:pm
topbanner

കണ്‍സഷന്‍ നിരക്ക് തോന്നുംപോലെ; സ്വകാര്യ ബസുകള്‍ തടഞ്ഞ് കെ എസ് യുവിന്റെ പ്രതിഷേധം

Mithun muyyam
കണ്‍സഷന്‍ നിരക്ക് തോന്നുംപോലെ; സ്വകാര്യ ബസുകള്‍ തടഞ്ഞ് കെ എസ് യുവിന്റെ പ്രതിഷേധം

ആലപ്പുഴ : സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കും മറികടന്ന് ആലപ്പുഴയിലെ സ്വകാര്യബസുകള്‍ തോന്നുംപോലെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കെ എസ് യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. ആലപ്പുഴ ശവക്കോട്ടപ്പാലത്തിന് സമീപമാണ് കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

അനധികൃതമായി ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ ഗതാഗത മന്ത്രിക്കും ആര്‍ ടി ഒയ്ക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടി സ്വീകരിക്കാതിരുന്നതിനെതുടര്‍ന്നാണ് ബസുകള്‍ തടഞ്ഞത്. ആലപ്പുഴ - കലവൂര്‍, ആലപ്പുഴ - ചേര്‍ത്തല റൂട്ടിലോടുന്ന അഞ്ചോളം സ്വാകാര്യ ബസുകളാണ് തടഞ്ഞിട്ടത്. ആലപ്പുഴ നോര്‍ത്ത് പോലീസി സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു. നേതാക്കളെ പോലീസ് മര്‍ദ്ദിക്കുകയും ചെയ്തു. അറസ്റ്റിലായ 17 കെ എസ് യു പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ജില്ലാ സെക്രട്ടറി സരുണ്‍ റോയി, വിവേക് പ്രകാശ്, ഷെഫീക്ക്, ജോണ്‍ വിക്ടര്‍, ടെനു കെ തോമസ്, ഉബൈസ് റഷീദ്, ജലീല്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Read more topics: alappuzha, ksu, bus,
English summary
KSU protest against private buses
topbanner

More News from this section

Subscribe by Email