topbanner
Thursday November 23rd, 2017 - 8:48:am
topbanner
Breaking News

കെഎസ്ആർടിസി യുടെ ആലപ്പുഴ കൊല്ലൂര്‍ മൂകാംബിക സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് ആരംഭിച്ചു

suvitha
കെഎസ്ആർടിസി യുടെ ആലപ്പുഴ കൊല്ലൂര്‍ മൂകാംബിക സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ കൊല്ലൂര്‍ മൂകാംബിക സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് ഇന്ന് ആരംഭിച്ചു. മന്ത്രി ജി.സുധാകരന്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ ദിവസവും വൈകുന്നേരം നാലിന് ആലപ്പുഴയില്‍ നിന്നു യാത്ര തുടങ്ങുന്ന ബസ് ചേര്‍ത്തല, വൈറ്റില, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട്, മംഗലാപുരം, ഉടുപ്പി വഴി പിറ്റേന്നു രാവിലെ 5.45നു കൊല്ലൂരിലെത്തും.

അന്നു രാത്രി എട്ടിനു കൊല്ലൂരില്‍ നിന്നു മടക്കായാത്ര ആരംഭിച്ച് പിറ്റേന്നു രാവിലെ 10.30ന് ആലപ്പുഴയിലെത്തും. 717 രൂപയാണു ടിക്കറ്റ് നിരക്ക്. ടിക്കറ്റ് കെ.എസ്.ആര്‍.ടി.സിയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

English summary
KSRTC's Allappuzha-Kollur Super Star Delux Service
topbanner topbanner

More News from this section

Subscribe by Email