Wednesday November 21st, 2018 - 7:22:am
topbanner

ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കെ.എം.മാണി

fasila
ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കെ.എം.മാണി

കോട്ടയം: ജില്ലയുടെ മലയോര മേഖലയിലുണ്ടായ കൃഷി നാശത്തിലും പാലായിലും പരിസര പ്രദേശങ്ങളിലുമുണ്ടായ വെള്ളപൊക്കത്തിലും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കെ എം മാണി എംഎൽഎ.

റവന്യുമന്ത്രി കെ.ചന്ദ്രശേഖരനെയും കോട്ടയം ജില്ലാ കളക്ടറെയും ഫോണിൽ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രദേശത്ത് വ്യാപകമായ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ആയിരകണക്കിനാളുകൾ കാലവർഷത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. മലയോര മേഖലയിൽ തൊഴിൽ നഷ്ടം വഴി ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നു.

ഇവർക്ക് സൗജന്യ റേഷൻ ഉറപ്പാക്കണം. മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുക വഴി ഗതാഗതം തടസ്സപ്പെട്ടു. റോഡുകൾ തകർന്നും ജനജീവിതം സ്തംഭിച്ചു. സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു.

English summary
K. M. Mani MLA Financial assistance
topbanner

More News from this section

Subscribe by Email