Monday September 24th, 2018 - 9:52:pm
topbanner

സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം: കൊലയാളികളെ കയ്യാമം വെക്കുന്നത് വരെ പോരാടും: പൂക്കോയ തങ്ങൾ

NewsDesk
സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം: കൊലയാളികളെ കയ്യാമം വെക്കുന്നത് വരെ പോരാടും: പൂക്കോയ തങ്ങൾ

കാസറഗോഡ്: ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്ത സീനിയർ ഉപാധ്യക്ഷൻ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിൽ ഉത്തരവാദികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബവും ആക്ഷൻ കമ്മിറ്റിയും സംയുക്തമായി കാസറഗോഡ് ഒപ്പുമരച്ചുവട്ടിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 64ാം ദിവസം ടി.കെ. പൂക്കോയ തങ്ങൾ ചന്തേര ഉദ്ലാടനം ചെയ്തു. പുണ്യദിനമായ റമളാനിലെ 27 ാം ദിനത്തിലും സമരം ശക്തമായിരുന്നു. കൊലപാതകം നടന്നിട് 6 വർഷം പിന്നിട്ടിരിക്കുന്നു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ തെളിവ് നശിപ്പിച്ചതടക്കമുള്ള ബാഹ്യശക്തികളുടെ ഇടപെടൽ കൊലപാതികളെ സംരക്ഷിച്ചതാണ്. പ്രതികളെ കയ്യാമം വെക്കുന്നത് വരെ പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

കളനാട് ഹൈദ്രോസ് ജമാഅത്ത്, എസ്.എം.എഫ് ത്രിക്കരിപ്പൂർ മണ്ഡലം, എസ്.വൈ.എസ് മധൂർ പഞ്ചായത്ത് കമ്മിറ്റി ഐക്യദാർഡ്യവുമായി സമരപ്പന്തലിൽ എത്തി.

അബ്ദുല്ലക്കുഞ്ഞി ചെമ്പരിക്ക അധ്യക്ഷത വഹിച്ചു.അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, എസ്.പി .എസ് അബൂബക്കർ തങ്ങൾ, അബ്ദുൽ ഖാദർ കളനാട്, കെ.എ അബ്ദുല്ലക്കുഞ്ഞി, നാസർ മാസ്റ്റർ കല്ലൂരാവി, റഹ്മാൻ മൗലവി, റഷീദ് കെ.എൻ.കെ, മുജീബ് റഹ്മാൻ, അബ്ദുൽ ഖാദർ കെ.എം, ശാഫി കണ്ണമ്പള്ളി, ഹുസൈൻ റഹ്മാനി, അബ്ദുറഹ്മാൻ തുരുത്തി സ്വാഗതവും സലീം ദേളി നന്ദിയും പറഞ്ഞു.

English summary
KHASI CM Abdulla maulavai kasaragod murder case
topbanner

More News from this section

Subscribe by Email