Saturday May 25th, 2019 - 12:51:pm
topbanner
topbanner

കെ.സി.വൈ.എല്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വലതുടക്കം

fasila
കെ.സി.വൈ.എല്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വലതുടക്കം

കല്ലറ: കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്നാനായ കത്തോലിക് യൂത്ത് ലീഗിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കല്ലറ സെന്റ് തോമസ് പഴയപള്ളിയില്‍ ഉജ്ജ്വലതുടക്കം. ആയിരങ്ങള്‍ പങ്കെടുത്ത വിശ്വാസ പൈതൃത റാലി കല്ലറ കുരിശുപള്ളി കവലയില്‍ നിന്നും കൈപ്പുഴ ഫൊറോന വികാരി റവ. ഫാ. മാത്യു കുഴിപ്പിള്ളില്‍ ഫ്ളാഗ് ഓഫ് ചെയ്തു.

യുവജനങ്ങള്‍ സുവര്‍ണ്ണ ജൂബിലി പ്രവേശന ഫ്ളാഷ് മോബ് അവതരിപ്പിച്ചു. 50 ബലൂണുകള്‍ ആകാശത്തേക്ക് പറത്തി സുവര്‍ണ്ണ ജൂബിലി വര്‍ഷത്തെ സ്വാഗതം ചെയ്ത് ജൂബിലി സന്ദേശം കൈമാറി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍, ഗായിക ആന്‍ ആമി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജൂബിലി ലോഗോ പ്രകാശനം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു.

ജൂബിലി ഗാനപ്രകാശനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ആപ്തവാക്യപ്രകാശനം മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. അബ്രാഹം മണ്ണില്‍ നിര്‍വ്വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപതാ ചാപ്ലെയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ബിബിന്‍ കണ്ടോത്ത്, ഫാ. സിറിയക് മറ്റത്തില്‍, സിസ്റ്റര്‍ ലേഖ എസ്.ജെ.സി, യൂണിറ്റ് ചാപ്ലെയിന്‍ ഫാ. സാബു മാലിത്തുരുത്തേല്‍, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം.എല്‍.എ, ജോമി കൈപ്പാറേട്ട്, അഭിലാഷ് മറ്റത്തിക്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
kottayam K.C.Y.L golden jubilee celebrations
topbanner

More News from this section

Subscribe by Email